അലനയുടെ സിക്സ്, ഹിറ്റ് വിക്കറ്റ്, പന്തെറിഞ്ഞ മസബാറ്റയുടെ നിരാശ വീഡിയോ സ്ക്രീന്‍ ഷോട്ട്
Sports

നോ ബോള്‍, ഹിറ്റ് വിക്കറ്റ്, സിക്‌സ്! ഒറ്റ പന്തില്‍ സംഭവിച്ചത് (വീഡിയോ)

ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക വനിതാ ഏകദിനത്തില്‍ അപൂര്‍വ നിമിഷം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ക്രിക്കറ്റ് മൈതാനത്ത് ചിലപ്പോഴൊക്കെ അപൂര്‍വ രംഗങ്ങള്‍ അരങ്ങേറാറുണ്ട്. അത്തരമൊരു കാര്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഹിറ്റായി മാറിയത്. ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക വനിതാ ടീമുകളുടെ ഏകദിന പരമ്പരയിലെ മൂന്നാം പോരാട്ടമാണ് അപൂര്‍വ സംഭവങ്ങളാല്‍ ശ്രദ്ധേയമായത്.

ഒറ്റ പന്തില്‍ നോ ബോള്‍, ഹിറ്റ് വിക്കറ്റ്, സിക്‌സ് എന്നിവ സംഭവിച്ചതാണ് ശ്രദ്ധേയമായത്. ഒറ്റയടിക്ക് ഇതു മൂന്നും ഒരുമിച്ചു സംഭവിച്ചു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.

ഓസ്ട്രലിയയുടെ ബാറ്റിങിന്റെ 48ാം ഓവറിലാണ് സംഭവം. ദക്ഷിണാഫ്രിക്കയുടെ മസബാറ്റ ക്ലാസ് എറിഞ്ഞ പന്ത് നേരിട്ടത് അലന കിങ്. താരത്തിന്റെ പന്ത് ഉയര്‍ന്നാണ് വന്നത്. അതിനെ അലന സിക്‌സര്‍ തൂക്കി. സിക്‌സിനുള്ള ശ്രമത്തിനിടെ അലനയുടെ ബാറ്റ് സ്റ്റംപില്‍ കൊണ്ടു ബെയ്‌ലുകള്‍ വീണിരുന്നു. എന്നാല്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചു. ഇതോടെ താരം ഔട്ടായില്ല. സിക്‌സും എക്‌സ്ട്രയുമടക്കം ഒറ്റ പന്തില്‍ ഏഴ് റണ്‍സും ഓസീസിനു ലഭിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT