പുകോവ്‌സ്‌കിയുടെ ക്യാച്ച് നഷ്ടപ്പെടുത്തി റിഷഭ് പന്ത്/വീഡിയോ ദൃശ്യം 
Sports

ലോകത്ത് മറ്റൊരു വിക്കറ്റ് കീപ്പറും റിഷഭ് പന്തിന്റെ അത്രയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിട്ടില്ല: വിമര്‍ശനവുമായി റിക്കി പോണ്ടിങ് 

വിക്കറ്റ് കീപ്പിങ്ങില്‍ റിഷഭ് പന്ത് കൂടുതല്‍ പരിശീലനം നടത്തേണ്ടതുണ്ടെന്ന് പോണ്ടിങ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: അരങ്ങേറ്റം കുറിച്ചതിന് ശേഷം ലോകത്ത് മറ്റ് ഏതൊരു വിക്കറ്റ് കീപ്പര്‍ നഷ്ടപ്പെടുത്തിയതിനേക്കാളും കൂടുതല്‍ ക്യാച്ചുകള്‍ റിഷഭ് പന്ത് നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം രണ്ട് വട്ടമാണ് പുകോവ്‌സ്‌കിയുടെ ക്യാച്ച് പന്ത് താഴെയിട്ടത്.

ഇതോടെ പന്തിനെതിരെ രൂക്ഷ വിമര്‍ശനം പല കോണുകളില്‍ നിന്നായി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പന്തിന്റെ പരിശീലകന്‍ കൂടിയായ റിക്കി പോണ്ടിങ്ങിന്റെ പരാമര്‍ശം. വിക്കറ്റ് കീപ്പിങ്ങില്‍ റിഷഭ് പന്ത് കൂടുതല്‍ പരിശീലനം നടത്തേണ്ടതുണ്ടെന്ന് പോണ്ടിങ് പറഞ്ഞു.

ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെ വിമര്‍ശിച്ച് എത്തി. അശ്വിന്റെ ഡെലിവറിയില്‍ പുകോവ്‌സ്‌കിയുടെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന സമയം വിരലുകള്‍ താഴേക്ക് വെക്കുന്നതിന് പകരം മുന്‍പിലേക്ക് കൊണ്ടുവരികയായിരുന്നു പന്ത്. 

വിരലുകള്‍ താഴെക്കാക്കി വെക്കാന്‍ റിഷഭ് പന്ത് പ്രത്യേകം പരിശീലനം നടത്തണം എന്ന് പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാണിച്ചു. ഹാര്‍ഡ് ഹാന്‍ഡിലാണ് പുകോവ്‌സ്‌കിയുടെ ക്യാച്ച് എടുക്കാന്‍ പന്ത് ശ്രമിച്ചത്. സോഫ്റ്റ് ഹാന്‍ഡില്‍ റിഷഭ് പന്ത് ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ