ഹര്‍ദിക് പാണ്ഡ്യ/ഫോട്ടോ: എഎഫ്പി 
Sports

രോഹിത്തും കോഹ്‌ലിയുമല്ല; പ്രിയപ്പെട്ട ഇന്ത്യന്‍ താരത്തെ ചൂണ്ടി വസീം അക്രം

എനിക്ക് ഹര്‍ദിക് പാണ്ഡ്യയെ ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് ട്വന്റി20 ഫോര്‍മാറ്റില്‍. കാരണം പ്രോപ്പര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: തന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണെന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ വസീം അക്രം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ പാകിസ്ഥാന്‍ നേരിടാന്‍ പോകുന്നതിന് മുന്‍പായാണ് വസീം അക്രത്തിന്റെ പ്രതികരണം. 

എനിക്ക് ഹര്‍ദിക് പാണ്ഡ്യയെ ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് ട്വന്റി20 ഫോര്‍മാറ്റില്‍. കാരണം പ്രോപ്പര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക്. പാകിസ്ഥാന് ഷദാബ് ഖാന്‍ ഉള്ളത് പോലെ. ഹര്‍ദിക്കിനെ കുറിച്ച് പറയുമ്പോള്‍ മണിക്കൂറില്‍ 140 കിമീ വേഗത കണ്ടെത്താന്‍ കഴിയുന്നു. രോമാഞ്ചമുണ്ടാക്കുന്ന ഫീല്‍ഡിങ്ങാണ് ഹര്‍ദിക്കിന്റേത്. 

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ ഹര്‍ദിക് ഭയമില്ലാത്തവനും, വസീം അക്രം പറയുന്നു. എന്റെ തോന്നലുകള്‍ തെറ്റാവട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ തോല്‍വി വഴങ്ങിയ മനോഭാവത്തില്‍ നിന്ന് പാകിസ്ഥാന്‍ തിരികെ കയറണം എന്നും അക്രം പറഞ്ഞു. 

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ 5 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇവിടെ അവസാന ഓവറില്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ചത് ഹര്‍ദിക് ആണ്. 3 വിക്കറ്റും 33 റണ്‍സും നേടിയ ഹര്‍ദിക് ആണ് കളിയിലെ താരമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT