വിജയം ആഘോഷിക്കുന്ന ജോക്കോവിച്/ പിടിഐ 
Sports

നാട്ടുകാരന്റെ അട്ടിമറി ഭീഷണി; ആദ്യ രണ്ട് സെറ്റും കൈവിട്ടു; തിരിച്ചടിച്ച് ജയിച്ചു കയറി ജോക്കോ

മൂന്നും നാലും സെറ്റുകള്‍ അതിവേഗം പിടിച്ചെടുത്തു ജോക്കോ അവിശ്വസനീയ തിരിച്ചു വരവ് നടത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വമ്പന്‍ അട്ടിമറിയില്‍ നിന്നു രക്ഷപ്പെട്ട് സെർബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്. നാട്ടുകാരന്‍ തന്നെയായ ലാസ്‌ലോ ജേരെയുടെ അട്ടിമറി ഭീഷണിയാണ് യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരമായ ജോക്കോവിച് അതിജീവിച്ചത്. 

മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകളും നേടി ജേരെ ജോക്കയെ ഞെട്ടിച്ചു. മത്സരം തീര്‍ത്തും ഏകപക്ഷീയമാകുമെന്നും തോന്നി. എന്നാല്‍ മൂന്നും നാലും സെറ്റുകള്‍ അതിവേഗം പിടിച്ചെടുത്തു ജോക്കോ അവിശ്വസനീയ തിരിച്ചു വരവ് നടത്തി. പരിചയസമ്പത്തിന്റെ ബലത്തിലായിരുന്നു റെക്കോര്‍ഡ് ഗ്രാന്‍ഡ് സ്ലാം നേട്ടമുള്ള താരത്തിന്റെ തിരിച്ചടി. സ്‌കോര്‍: 4-6, 4-6, 6-1, 6-1, 6-3. 

അവസാന സെറ്റില്‍ ജേരെ തിരിച്ചു വരവിന്റെ സൂചന നല്‍കിയെങ്കിലും അതും അധികം നീളാന്‍ വെറ്ററന്‍ താരം അനുവദിച്ചില്ല. അഞ്ച് സെറ്റ് നീണ്ട ത്രില്ലര്‍ വിജയിച്ച് ജോക്കോ പ്രീ ക്വാര്‍ട്ടറില്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT