​ഗോളുകൾ നേടിയ ഓൽമോയും ടോറസും, barcelona fc x
Sports

ഫെറാന്‍ ടോറസിന്റെ ഇരട്ട ഗോള്‍; ഗെറ്റാഫയെ തകര്‍ത്ത് ബാഴ്‌സലോണ

ലാലിഗയില്‍ രണ്ടാം സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ വിജയം തുടരുന്നു. സ്വന്തം തട്ടകത്തില്‍ അവര്‍ ഗെറ്റാഫയെ വീഴ്ത്തി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ചു കയറിയത്.

ഫെറാന്‍ ടോറസിന്റെ ഇരട്ട ഗോളുകളും ഡാനി ഓല്‍മോയുടെ ഗോളുമാണ് ബാഴ്‌സ വിജയത്തിന്റെ നട്ടെല്ല്. കളിയുടെ 15, 34 മിനിറ്റുകളിലാണ് ടോറസിന്റെ ഗോളുകള്‍ വന്നത്. ഓല്‍മോ 62ാം മിനിറ്റില്‍ വല ചലിപ്പിച്ചു.

ജയത്തോടെ ബാഴ്‌സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നു. അവര്‍ക്ക് 5 കളിയില്‍ 4 ജയവും ഒരു സമനിലയും. 13 പോയിന്റുകള്‍. 15 പോയിന്റുകളുമായി റയല്‍ മാഡ്രിഡാണ് തലപ്പത്ത്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ മയ്യോര്‍ക്ക സമനിലയില്‍ തളച്ചു. 1-1നാണ് സിമിയോണിയുടെ സംഘം സമനില വഴങ്ങിയത്.

72ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ സൊര്‍ലോത് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. 79ാം മിനിറ്റില്‍ കോണര്‍ ഗല്ലഘറിലൂടെ അത്‌ലറ്റി മുന്നിലെത്തി. എന്നാല്‍ 85ാം മിനിറ്റില്‍ മുരിഖി മയ്യോര്‍ക്കയ്ക്ക് സമനില സമ്മാനിച്ചു.

barcelona fc: The victory moved defending champion Barcelona within two points of leader Real Madrid, which defeated Espanyol 2-0 on Saturday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT