Hamza Nazar x
Sports

പാകിസ്ഥാൻ ക്രിക്കറ്റർ ഹംസ നസറിന് 2 വർഷം വിലക്ക്; 10 ലക്ഷം പിഴ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് നടപടി എടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇസ്ലാമബാദ്: പാകിസ്ഥാൻ ഓൾ റൗണ്ടർ ഹംസ നസറിന് രണ്ട് വർഷത്തെ വിലക്ക്. എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും താരത്തെ സസ്പെൻഡ് ചെയ്തു. സസ്പെൻഷനൊപ്പം 10 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുഖേന വിസയ്ക്ക് അപേക്ഷിച്ചപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആഭ്യന്തര അന്വേഷണം നടത്തിയ ശേഷമാണ് പിസിബി തീരുമാനം പ്രഖ്യാപിച്ചത്.

പാക് ആഭ്യന്തര ക്രിക്കറ്റിൽ അടുത്തിടെ മികച്ച പ്രകടനം നടത്തിയിരുന്ന താരമായിരുന്നു ഹംസ നസർ. പാകിസ്ഥാന്റെ കഴിഞ്ഞ ദിവസം സമാപിച്ച വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് താരത്തെ പരി​ഗണിച്ചിരുന്നു. എന്നാൽ വിസയുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ വിനയായി മാറി. പിന്നാലെയാണ് ഇരുട്ടടിയായി വിലക്കും വന്നത്.

വിസ അപേക്ഷാ വേളയിൽ ഹംസ സമ്പൂർണവും കൃത്യവുമായ വിവരങ്ങൾ നൽകിയില്ലെന്നാണ് പിസിബി പറയുന്നത്. താരം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ സമർപ്പിച്ചെന്നും പ്രധാനപ്പെട്ട വസ്തുതകൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ഈ വിഷയം അന്വേഷിക്കുന്നതിനായി മൂന്നം​ഗ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. തെളിവുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപ് അന്വേഷണ സമിതിക്ക് മുന്നിൽ തന്റെ ഭാ​ഗം വിശദീകരിക്കാനുള്ള അവസരവും ഹംസയ്ക്ക് പിസിബി നൽകിയിരുന്നു.

PCB has suspended all-rounder Hamza Nazar from all forms of cricket for two years and fined him Rs 1 million after finding that he provided misleading information while applying for a visa through the board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

സീതയെ രാവണനില്‍ നിന്നു രക്ഷിക്കാന്‍ രാമസേതു നിര്‍മാണം; മഹത്തായ ദൗത്യത്തിന്റെ കഥ

പ്രണവ് നായകനും ആശിഷ് വില്ലനായുമായൊരു സിനിമ വേണമെന്ന് ഞാന്‍; പ്രണവ് തിരുത്തും, ഞാന്‍ വില്ലനും ആശിഷ് നായകനും: ആന്റണി പെരുമ്പാവൂര്‍

അന്ന് ലാലേട്ടന്റെ പെങ്ങൾ, ഇന്ന് മകൾക്കൊപ്പം തിരിച്ചുവരവ്; 25 വർഷങ്ങൾക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തി ചിപ്പി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 64 lottery result