ഫോട്ടോ: ട്വിറ്റർ 
Sports

പാക് ഓള്‍റൗണ്ടര്‍, ഇമദ് വാസിം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി

ഇത്തവണത്തെ ലോകകപ്പ് ടീമില്‍ താരത്തിനു ഇടം ലഭിച്ചിരുന്നില്ല. 2019ലെ ഏകദിന, 2016, 21 വര്‍ഷങ്ങളിലെ ടി20 ലോകകപ്പുകള്‍ പാകിസ്ഥാനായി കളിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഇമദ് വാസിം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. എക്‌സ് പേജിലിട്ട കുറിപ്പിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 34കാരനായ താരം ഇടം കൈയന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നറും ഇംടം കൈയന്‍ ബാറ്ററുമാണ്. 

ഇത്തവണത്തെ ലോകകപ്പ് ടീമില്‍ താരത്തിനു ഇടം ലഭിച്ചിരുന്നില്ല. 2019ലെ ഏകദിന, 2016, 21 വര്‍ഷങ്ങളിലെ ടി20 ലോകകപ്പുകള്‍ പാകിസ്ഥാനായി കളിച്ചു. 2017ല്‍ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച പാക് ടീമില്‍ അംഗമായിരുന്ന ഇമദ് വാസിം 2008ല്‍ അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാന്‍ ക്യാപ്റ്റനുമായിരുന്നു. 

2015ലാണ് താരം പാകിസ്ഥാനു വേണ്ടി ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ അരങ്ങേറിയത്. ടെസ്റ്റ് ടീമില്‍ കളിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും താരം ലോകത്തെ വിവിധ ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കും. 

55 ഏകദിനങ്ങളില്‍ നിന്നു 986 റണ്‍സ്. 44 വിക്കറ്റുകള്‍. 66 ടി20 മത്സരങ്ങളില്‍ നിന്നു 65 വിക്കറ്റുകള്‍. 486 റണ്‍സും എടുത്തു. 2020ല്‍ സിംബാബ്‌വെക്കെതിരെയാണ് അവസാന അന്താരാഷ്ട്ര ഏകദിനം. ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരെയായിരുന്നു അവസാനമായി പാക് ടീമിനായി താരം ടി20 കളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT