ഫോട്ടോ: പിടിഐ 
Sports

ഒടുവിൽ പാകിസ്ഥാന് ജയം; നേരിയ പ്രതീക്ഷ; നെതർലൻഡ്സിനെ വീഴ്ത്തി

ജയത്തോടെ സെമി പ്രതീക്ഷ നിലനിര്‍ത്താനും പാകിസ്ഥാന് കഴിഞ്ഞു. നേരത്തെ സിംബാബ്‌വെയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ ജയവും പാകിസ്ഥാന് അനുകൂലമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: തുടർച്ചയായ രണ്ട് തോൽവികൾക്ക് പിന്നാലെ ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഒടുവിൽ വിജയ തീരത്തെത്തി പാകിസ്ഥാൻ. നെതര്‍ലന്‍ഡ്‌സിനെതിരെ ആറ് വിക്കറ്റിന്റെ വിജയം പാകിസ്ഥാൻ സ്വന്തമാക്കി. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 92 റണ്‍സ് വിജയ ലക്ഷ്യം 13.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാൻ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് കണ്ടെത്തിയത്.

ജയത്തോടെ സെമി പ്രതീക്ഷ നിലനിര്‍ത്താനും പാകിസ്ഥാന് കഴിഞ്ഞു. നേരത്തെ സിംബാബ്‌വെയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ ജയവും പാകിസ്ഥാന് അനുകൂലമായിരുന്നു. പ്രതീക്ഷ നിൽക്കുന്നുണ്ടെങ്കിലും ടീമിന്റെ സെമി സാധ്യത മറ്റ് ടീമുകളുടെ ഫലത്തെ അനുസരിച്ച് തന്നെയാണ്.

അതിവേഗം ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താമെന്ന ലക്ഷ്യത്തോടെയാണ് പാക് നിര ബാറ്റിങിന് ഇറങ്ങിയത്. ക്യാപ്റ്റൻ ബാബർ അസം ഒരിക്കൽ കൂടി പരാജയപ്പെട്ടു. രണ്ടാം ഓവറില്‍ തന്നെ ബാബറിനെ അവര്‍ക്ക് നഷ്ടമായി. മോശം ഫോം തുടരുന്ന ബാബറിന് വെറും നാല് റണ്‍സ് മാത്രമാണ് നേടാനായത്.

39 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 49 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 16 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സെടുത്ത് പുറത്തായി. ഷാന്‍ മസൂദ് 12 റണ്‍സെടുത്തു. ഇഫ്തിഖര്‍ അഹമ്മദ് (പുറത്താകാതെ ആറ്), ഷദബ് ഖാന്‍ (പുറത്താകാതെ നാല്) എന്നിവർ വിജയിക്കുമ്പോൾ ക്രീസിൽ. 

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സിന് കൃത്യമായ ഇടവേളകൾ വിക്കറ്റ് നഷ്ടമായതോടെ കണക്കുകൂട്ടൽ ആകെ തെറ്റി. 27 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത കോളിന്‍ ആക്കെര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ആക്കെര്‍മാനെ കൂടാതെ 20 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സ് മാത്രമാണ് ഓറഞ്ച് നിരയില്‍ രണ്ടക്കം കടന്നത്. സ്റ്റീഫന്‍ മൈബര്‍ഗ് (ആറ്), മാക്‌സ് ഒഡൗഡ് (എട്ട്), ബാസ് ഡി ലീഡ് (ആറ്), ടോം കൂപ്പര്‍ (ഒന്ന്) എന്നിവരെല്ലാം തന്നെ തീര്‍ത്തും പരാജയമായി.

നാല് ഓവറില്‍ വെറും 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷദബ് ഖാനാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്. യുവതാരം മുഹമ്മദ് വസീം 15 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'

നയിക്കാൻ 'ബാറ്റിങ് നെടുംതൂൺ'! പുതിയ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ശ്രീലങ്ക

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്