Pakistan Cricket Team x
Sports

ഒടുവില്‍ പാകിസ്ഥാന്‍ പരമ്പര ജയിച്ചു; 2026ല്‍ ഒരു ടെസ്റ്റും ജയിക്കാതെ ശ്രീലങ്ക!

ശ്രീലങ്കയെ വീഴ്ത്തി പാകിസ്ഥാന് ടെസ്റ്റ് പരമ്പര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റാവല്‍പിണ്ടി: രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പാകിസ്ഥാന്‍ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചു. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ 1-0ത്തിനു സ്വന്തമാക്കി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്ഥാന്‍ 1-0ത്തിനു പിടിച്ചെടുത്തത്. ആദ്യ പോരാട്ടം സമനിലയില്‍ അവസാനിച്ചിരുന്നു.

അതേസമയം ശ്രീലങ്ക വലിയ നാണക്കേടിലേക്കാണ് വീണത്. ഒരു കലണ്ടര്‍ വര്‍ഷം ഒരൊറ്റ ടെസ്റ്റ് മത്സരവും ജയിക്കാന്‍ സാധിച്ചില്ലെന്ന മോശം റെക്കോര്‍ഡാണ് അവര്‍ക്ക്. 29 വര്‍ഷത്തിനു ശേഷമാണ് ശ്രീലങ്ക ഇത്ര മോശം അവസ്ഥയില്‍ എത്തുന്നത്. 1997ലാണ് ടീം അവസാനമായി ഒരു കലണ്ടര്‍ വര്‍ഷം ഒരു ടെസ്റ്റ് പോലും വിജയിക്കാതെ അവസാനിപ്പിച്ചത്.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ലങ്കയെ വെറും 98 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സ് നേടി. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക 316 റണ്‍സെടുത്തു തിരിച്ചു വന്നു. ഇതോടെ പാകിസ്ഥാന്റെ ലക്ഷ്യം 90 റണ്‍സായി. 2 വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ ലക്ഷ്യം കണ്ടു.

ഒന്നാം ഇന്നിങ്‌സില്‍ പാക് പേസിനു മുന്നില്‍ ലങ്ക തകര്‍ന്നടിയുകയായിരുന്നു. രണ്ട് താരങ്ങള്‍ മാത്രമാണ് ഒന്നാം ഇന്നിങ്‌സില്‍ രണ്ടക്കം കടന്ന ലങ്കന്‍ താരങ്ങള്‍. 3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് അബ്ബാസ്, റസാവുല്ല, അമിര്‍ ജമാല്‍ എന്നിവരുടെ 3 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ലങ്കയെ അടിതെറ്റിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ലങ്ക മൂന്ന് താരങ്ങളുടെ അര്‍ധ സെഞ്ച്വറി മികവില്‍ സ്‌കോര്‍ 300 കടത്തിയെങ്കിലും ആദ്യ ഇന്നിങ്‌സിലെ മോശം ടോട്ടല്‍ അവര്‍ക്ക് തിരിച്ചടിയായി.

90 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാനെ 32 റണ്‍സെടുത്ത ഓപ്പണര്‍ അസന്‍ അവൈസും 34 റണ്‍സെടുത്ത അമീര്‍ ജമാലും ചേര്‍ന്നു പുറത്താകാതെ നിന്നു വിജയത്തിലെത്തിച്ചു. സഹ ഓപ്പണര്‍ തയ്യബ് ആരിഫ് (13), മുഹമ്മദ് താഹ (4) എന്നിവരുടെ വിക്കറ്റാണ് പാകിസ്ഥാനു നഷ്ടമായത്.

A new-look Pakistan side ended a two-year wait for a Test series triumph, overpowering Sri Lanka by eight wickets in the second Test in Rawalpindi on Friday to clinch the two-match series 1-0

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മജയ്ക്ക് 'കൈ' കൊടുക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനോ...?; സൈബറിടത്തില്‍ രാഹുലിനായി മുറവിളി

വിനീത് ശ്രീനിവാസന്റെ 'ചടങ്ങ്' ചിത്രീകരണം പൂർത്തിയായി, ഉടൻ തിയേറ്ററുകളിലേക്ക്

ദേശീയ ദിനാഘോഷം; ഒമാനില്‍ 344 തടവുകാര്‍ക്ക് മാപ്പ് അനുവദിച്ചു

അങ്കണവാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍; 'വീണ്ടും വിസ്മയം'; ചെലവിടുന്നത് 41.64 കോടി രൂപ

'ഞങ്ങളുടെ ഹൃദയങ്ങള്‍ ഏറ്റവും സന്തോഷിച്ച നിമിഷം'; സാമന്തയ്ക്കും രാജിനും കുഞ്ഞ് പിറന്നു; പേര് വെളിപ്പെടുത്തി താരം