പാക് പേസര്‍ ഹസന്‍ അലി 
Sports

ക്യാച്ചെടുക്കാന്‍ പഠിപ്പിച്ച് തരാമെന്ന് ആരാധകന്‍; അതേനാണയത്തില്‍ മറുപടി നല്‍കി പാക് പേസര്‍ ഹസന്‍ അലി; വീഡിയോ

മൂന്നാം ടെസ്റ്റില്‍ പാകിസ്ഥന്‍ ഓസ്‌ട്രേലിയയോട് എട്ടുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ മത്സരത്തില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയ പാക് പേസര്‍ ഹസന്‍ അലിയെ കളിയാക്കിയ ആരാധകന് അതേനാണയത്തില്‍ മറുപടി നല്‍കി താരം. മത്സരശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു സംഭവം. മൂന്നാം ടെസ്റ്റില്‍ പാകിസ്ഥന്‍ ഓസ്‌ട്രേലിയയോട് എട്ടുവിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

'വരൂ, എങ്ങനെ ക്യാച്ചെടുക്കാമെന്ന് ഞാന്‍ നിങ്ങളെ പഠിപ്പിക്കാമെന്നായിരുന്നു ആരാധകന്റെ കളിയാക്കാല്‍. തീര്‍ച്ചയായും വരൂ, ആരാണ് എന്നെ ക്യാച്ചെടുക്കാന്‍ പഠിപ്പാക്കാനുള്ളതെന്നായിരുന്നു'-  ഹസന്റെ മറുപടി.

മൂന്നാം ടെസ്റ്റില്‍ വാര്‍ണറുടെയും ലബുഷെയ്‌ന്റെയും മികച്ച ബാറ്റിങ്ങും ഓസിസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജോഷ് ഹെയ്‌സല്‍വുഡ് നാല് വിക്കറ്റുകള്‍ നേടി

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഏകപക്ഷീയമായിട്ടായിരന്നു ഓസ്‌ട്രേലിയയുടെ വിജയം. 1995ന് ശേഷം ഓസട്രേലിയന്‍ മണ്ണില്‍ ആദ്യജയം നേടാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പരമ്പര നേട്ടത്തോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടക്കാനും ഓസ്‌ട്രേലിയ്ക്ക് കഴിഞ്ഞു. പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തില്‍ വന്‍ മുന്നേറ്റമാണ് ഓസിസ് നടത്തിയത്. 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഏകദിനലോകകപ്പും അവര്‍ സ്വന്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT