Pakistan Rejects Bangladesh Stand in T20 World Cup Controversy file
Sports

ടി20 ലോകകപ്പ്: ഞങ്ങൾ കളിക്കും, എതിർപ്പുമില്ല പിന്തുണയുമില്ല; ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ തള്ളി പാകിസ്ഥാൻ

ലോകകപ്പ് വേദിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പി സി ബി രംഗത്ത് എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ തള്ളി പാകിസ്ഥാൻ. ബംഗ്ലാദേശ് ലോകകപ്പ് മത്സരങ്ങൾ ബഹിഷ്ക്കരിച്ചാലും തങ്ങൾ ടൂർണമെന്റ് കളിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ലോകകപ്പ് വേദിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പി സി ബി രംഗത്ത് എത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്.

2025ന്റെ തുടക്കത്തിൽ തന്നെ പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലായിരിക്കുമെന്ന് തീരുമാനിച്ചതാണ്. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരില്ല എന്ന നിലപാട് എടുത്തപ്പോൾ തന്നെ പി സി ബി ഇത്തരമൊരു തീരുമാനം എടുത്തിരുന്നു.

ലോകകപ്പിൽ നിന്ന് പിന്മാറാൻ ഞങ്ങൾക്ക് മുന്നിൽ യാതൊരു കാരണവുമില്ലെന്നും പി സി ബിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

അതെസമയം, ഇന്ത്യന്‍ മണ്ണില്‍ ടി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റിനു മുന്നറിയിപ്പുമായി ഐസിസി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ വരില്ലെങ്കില്‍ താഴ്ന്ന റാങ്കിലുള്ള മറ്റൊരു ടീമിനു അവസരം നല്‍കുമെന്ന കൃത്യമായ സന്ദേശം ബംഗ്ലാദേശ് ക്രിക്കറ്റിനു ഐസിസി നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ മാസം 21നു മുന്‍പ് പങ്കാളിത്തം സംബന്ധിച്ചു അന്തിമ തീരുമാനം പറയണമെന്നും ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

Sports news: Pakistan Rejects Bangladesh Cricket Board Stand in T20 World Cup Controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

20 വര്‍ഷത്തെ തടസ്സങ്ങള്‍ തീര്‍ത്തു; സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡ് യാഥാര്‍ഥ്യത്തിലേക്ക്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

'ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ല'; ബസില്‍ സ്റ്റിക്കര്‍

'എക്സിക്യൂട്ടീവ് തട്ടിപ്പ്', ജാഗ്രത പാലിക്കുക;പുതിയ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ ബാങ്ക്

ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

SCROLL FOR NEXT