Salman Ali Agha 
Sports

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

2028ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് മാറ്റമെന്നാണ് അനൗദ്യോഗിക ഭാഷ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഇസ്‌ലാമബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വീണ്ടുമൊരു അഴിച്ചുപണി. ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് ഓള്‍റൗണ്ടര്‍ സല്‍മാന്‍ അലി ആഘയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പുറത്താക്കി. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പുറമെ താരത്തെ ടീമില്‍ നിന്നുതന്നെ ഒഴിവാക്കി. ഓപ്പണിങ് ബാറ്ററായ സാഹിബ്‌സാദ ഫര്‍ഹാനെയാണ് പുതിയ ടി20 ക്യാപ്റ്റനായി നിയമിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിനിടെ അച്ചടക്കനടപടിയുടെ ഭാഗമായി സല്‍മാന്‍ ആഘ ഉള്‍പ്പെടെ ഏഴ് കളിക്കാരെ പിസിബി നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. കാരണം വ്യക്തമാക്കാതെയാണ് പിസിബി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. 2028ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് മാറ്റമെന്നാണ് അനൗദ്യോഗിക ഭാഷ്യം. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും സംയുക്തമായാണ് അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാന്‍ ടീമിനെ നയിച്ച് വെള്ളിമെഡല്‍ നേടിക്കൊടുത്തത് സാഹിബ്‌സാദ ഫര്‍ഹാനായിരുന്നു. ഫൈനലില്‍ ഇന്ത്യയോട് തോറ്റതോടെ പാകിസ്ഥാന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2026ലെ ടി20 ലോകകപ്പില്‍ ഏറ്റവും മികച്ച റണ്‍വേട്ടക്കാരന്‍ കൂടിയാണ് ഫര്‍ഹാന്‍. മികച്ച ഫോമും മികവുറ്റ നേതൃപാടവവുമാണ് ഫര്‍ഹാനെ ടി20 ടീമിന്റെ മുഴുവന്‍സമയ നായകസ്ഥാനത്തേക്ക് എത്തിച്ചത്. ശ്രീലങ്കക്കെതിരെ നടക്കുന്ന പരമ്പരയിലേക്ക് മുന്‍ ക്യാപ്റ്റന്മാരായ ഷഹീന്‍ അഫ്രീദി, ബാബര്‍ അസം എന്നിവരെയും പരിഗണിച്ചിട്ടില്ല.

Pakistan Sack Salman Ali Agha as T20I Captain, Appoint Sahibzada Farhan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്