ഇരട്ട ശതകം നേടിയ ബ്രൂക്കിനെ അഭിനന്ദിക്കുന്ന റൂട്ട് എക്സ്
Sports

ഡബിളടിച്ച് റൂട്ടും ബ്രൂക്കും; ഇംഗ്ലണ്ടിന് പടുകൂറ്റന്‍ സ്‌കോര്‍

ജോ റൂട്ടിനും ഹാരി ബ്രൂക്കിനു ഇരട്ട സെഞ്ച്വറി, ഇംഗ്ലണ്ടിന് 102 റണ്‍സ് ലീഡ്

Author : സമകാലിക മലയാളം ഡെസ്ക്

മുള്‍ട്ടാന്‍: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ഉച്ച ഭക്ഷത്തിനു പിരിയുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 658 റണ്‍സെന്ന നിലയില്‍. ഇംഗ്ലണ്ടിന് 102 റണ്‍സ് ലീഡ്.

ഡബിള്‍ സെഞ്ച്വറികളുമായി ജോ റൂട്ടും ഹാരി ബ്രൂകും ക്രീസില്‍ സര്‍വാധിപത്യം തുടരുന്നു. റൂട്ട് 259 റണ്‍സും ബ്രൂക് 218 റണ്‍സും നേടിയിട്ടുണ്ട്.

ഒന്നാം ഇന്നിങ്സില്‍ 556 റണ്‍സെടുത്ത പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം തുടങ്ങിയത്. പിന്നാലെയാണ് ഇരുവരും അതിവേഗം ശതകം ഇരട്ട സെഞ്ച്വറിയാക്കി മാറ്റി ടീം സ്കോര്‍ 600 കടത്തിയത്.

സാക് ക്രൗളി (78), ബെന്‍ ഡുക്കറ്റ് (84) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ട് സ്‌കോറില്‍ നിര്‍ണായകമായി. ക്യാപ്റ്റന്‍ ഒലി പോപ്പിനു മാത്രമാണ് നിരാശപ്പെടേണ്ടി വന്നത്. താരം പൂജ്യത്തില്‍ മടങ്ങി. ഇംഗ്ലണ്ടിനു നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ഷഹീന്‍ അഫ്രീദി, നസീം ഷാ, ആമിര്‍ ജമാല്‍ എന്നിവര്‍ പങ്കിട്ടു.

നേരത്തെ മൂന്ന് സെഞ്ച്വറികളുടെ ബലത്തിലാണ് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനു മുന്നില്‍ റണ്‍സ് മല തീര്‍ത്തത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151), സല്‍മാന്‍ ആഘ (പുറത്താകാതെ 104), ആബ്ദുല്ല ഷഫീഖ് (102) എന്നിവരാണ് ശതകം നേടിയത്. സൗദ് ഷക്കീല്‍ (82) അര്‍ധ സെഞ്ച്വറി നേടി.

ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഗസ് അറ്റ്കിന്‍സന്‍, ബ്രയ്ഡന്‍ കര്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്സ്, ഷൊയ്ബ് ബഷീര്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'കല്യാണമടക്കം എന്റെ എല്ലാം തീരുമാനിക്കുന്നത് സഹോദരന്‍'; വാര്‍ത്ത കണ്ട് ഞെട്ടി മമിത ബൈജു; കമന്റിലെത്തി നടി

ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

പിണറായിയുടെ അകമ്പടി വാഹനത്തില്‍ സസ്‌പെന്‍ഷനിലായ മുന്‍ഗണ്‍മാന്റെ കറക്കം; അന്വഷണം

കിടക്കുമ്പോൾ മുടി കെട്ടിവെച്ചിട്ടാണോ ഉറങ്ങുന്നത്? മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ കുറച്ച് ടിപ്സ്