Pakistan vs UAE Asia Cup match started 
Sports

'ട്വിസ്‌റ്റോട് ട്വിസ്റ്റ്': വിലപേശല്‍ വിലപ്പോയില്ല; ഏഷ്യാകപ്പിലെ ബഹിഷ്‌കരണം പിന്‍വലിച്ച് പാകിസ്ഥാന്‍

ഐസിസി നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാന്‍ മത്സരത്തിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മത്സരം തുടങ്ങുന്നത് ഒരു മണിക്കൂറിലേറെ നേരം നീണ്ടു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ അതിനാടകീയ സംഭവങ്ങള്‍ക്കാണ് ഇന്ന് ദുബൈ സാക്ഷ്യം വഹിച്ചത്. അതി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനും യുഎഇയും തമ്മിലുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. യുഎഇയ്ക്കായിരുന്നു ടോസ്. അവര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

യുഎഇയ്‌ക്കെതിരെ മത്സരിക്കാനില്ലെന്ന് പാക് താരങ്ങള്‍ ശാഠ്യം പിടിച്ചതോടെ മത്സരം അനിശ്ചിതത്വത്തിലായി. മത്സരം ഉപേക്ഷിച്ചുവെന്നു വരെ വാര്‍ത്ത പരന്നു. ഇന്ത്യയുമായുള്ള ഹസ്തദാന വിവാദത്തെത്തുടര്‍ന്നായിരുന്നു പാക് താരങ്ങളുടെ പ്രതിഷേധവും ബഹിഷ്‌കരണഭീഷണിയും. എന്നാല്‍ ഐസിസി നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാന്‍ മത്സരത്തിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മത്സരം തുടങ്ങുന്നത് ഒരു മണിക്കൂറിലേറെ നേരം നീണ്ടു.

ഏഷ്യ കപ്പിലെ ബി ഗ്രൂപ്പില്‍ പാകിസ്ഥാന്‍-യുഎഇ മത്സരങ്ങള്‍ രാത്രി എട്ടുമണിക്കായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്ഥാന്റെ ആവശ്യം ഐസിസി അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍ മത്സരത്തിനിറങ്ങിയില്ല. ഐസിസി നിലപാട് കടുപ്പിച്ചതോടെ പാകിസ്ഥാന്‍ കളിക്കാനിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകി 9 മണിക്കായിരുന്നു മത്സരം ആരംഭിച്ചത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെ പോയാല്‍ 16 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപ്പെടുമെന്നതിനാല്‍ പാക് താരങ്ങള്‍ ഭീഷണി മറന്ന് കളത്തിലിറങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യഘട്ടത്തില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ സമ്മേളനം വിളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ മാച്ച് റഫറിയെ മാറ്റില്ലെന്ന തീരുമാനത്തില്‍ ഐസിസി നിലപാടെടുത്തു. ഇതോടെ പിസിബി വെട്ടിലായി. ഐസിസി നിലപാട് കടുപ്പിച്ചതോടെയാണ് പിസിബി അയഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. മാച്ച് അമ്പയര്‍ ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റില്ലെന്ന് മാത്രമല്ല മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ കോടികള്‍ പിഴയടക്കേണ്ടി വരുമെന്ന് ഐസിസി അറിയിച്ചതായാണ് സൂചന.

ഏഷ്യാ കപ്പില്‍ ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന് പാകിസ്താന്‍ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ടോസിങ്ങിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് നായകന്‍ സല്‍മാന്‍ ആഗയുമായി ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചു. ഇന്ത്യയുടെ വിജയത്തിന് ശേഷവും കളിക്കാര്‍ പരസ്പരം കൈ കൊടുക്കാതെയാണ് പിരിഞ്ഞത്. ഇതാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്.

ടോസ് സമയത്ത് ഇന്ത്യന്‍ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമെന്നുമാണ് പാകിസ്ഥാന്‍ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു. പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ കളി ബഹിഷ്‌കരിക്കുമെന്നായിരുന്നു പാകിസ്ഥാന്റെ ഭീഷണി.

Pakistan's Asia Cup Match Delayed Amidst Dispute Over Match Referee. Pakistan vs UAE Asia Cup match started an hour late after dramatic scenes and boycott threats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT