Pakistan Warns ICC Over T20 World Cup @Justin127416
Sports

പ്രധാനമന്ത്രി പറഞ്ഞാൽ ഞങ്ങൾ പിന്മാറും; ടി20 ലോകകപ്പിൽ പുതിയ ഭീഷണിയുമായി പാകിസ്ഥാൻ

ഹൈബ്രിഡ് മോഡൽ പ്രകാരം ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനാണ് പാകിസ്ഥാൻ നേരത്തെ ബി സി സി ഐയുമായി ധാരണയിലെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ബംഗ്ലാദേശിനെ മാറ്റി സ്കോട്ലൻഡിനെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്തിയ ഐ സി സി തീരുമാനത്തിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ടൂർണമെന്റിൽ പാകിസ്ഥാൻ പങ്കെടുക്കുമോയെന്നത് പൂർണമായും സർക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കുമെന്ന് പി സി ബി ചെയർമാൻ മുഹസിന്‍ നഖ്വി. നിലവിൽ പാകിസ്ഥാൻ പ്രധാനമന്ത്രി വിദേശത്താണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“ടി20 ലോകകപ്പിൽ ഞങ്ങൾ കളിക്കണമോ വേണ്ടയോ എന്നത് സർക്കാർ തീരുമാനിക്കും. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇപ്പോൾ വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന്റെ ഉപദേശം തേടും. സർക്കാർ എടുക്കുന്ന തീരുമാനത്തിനൊപ്പമാകുംഞങ്ങൾ നിൽക്കുക'' മുഹസിന്‍ നഖ്വി പറഞ്ഞു.

ലോകകപ്പിൽ പങ്കെടുക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചാൽ ആ വിവരം ഐ സി സിയെ അറിയിക്കുമെന്നും പാകിസ്ഥാന് പകരം ഐ സി സിക്ക് വേണമെങ്കിൽ മറ്റൊരു ടീമിനെ ക്ഷണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹൈബ്രിഡ് മോഡൽ പ്രകാരം ലോകകപ്പിലെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ കളിക്കാനാണ് പാകിസ്ഥാൻ നേരത്തെ ബി സി സി ഐയുമായി ധാരണയിലെത്തിയിരിക്കുന്നത്. അതിനാൽ മത്സരങ്ങൾ പാകിസ്ഥാൻ ബഹിഷ്ക്കരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.

Sports news: Pakistan Warns ICC, T20 World Cup Participation Hinges on Government Decision.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്തസാക്ഷി ഫണ്ടില്‍ നയാ പൈസ വഞ്ചിക്കാനോ, നഷ്ടപ്പെടാനോ അനുവദിക്കില്ല: എം വി ഗോവിന്ദന്‍

ഷമിയുടെ 'മിന്നല്‍' ബൗളിങ്! സര്‍വീസസിനെ വീഴ്ത്തി ബംഗാള്‍ രഞ്ജി ട്രോഫി ക്വാർട്ടറിൽ

'നിങ്ങള്‍ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്...'; കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്റര്‍

'ഹരീഷിന് സിനിമ കിട്ടാത്തത് സ്വഭാവം കാരണം; പണം കൊടുക്കാനുണ്ട്, പക്ഷെ 20 ലക്ഷമല്ല'; 5 വര്‍ഷം ഡേറ്റ് മാനേജ് ചെയ്തിട്ട് പ്രതിഫലം തന്നില്ലെന്ന് ബാദുഷ

ബഹിഷ്‌കരണ ഭീഷണിയിൽ നിന്ന് പിന്മാറി; ഐസിസി മുന്നറിയിപ്പിന് പിന്നാലെ ലോകകപ്പ് ടീം പ്രഖ്യാപിച്ച് പാകിസ്ഥാൻ

SCROLL FOR NEXT