പാകിസ്ഥാനെതിരായ ജയം ആഘോഷിക്കുന്ന ശ്രീലങ്കന്‍ ടീം/ഫോട്ടോ: എഎഫ്പി 
Sports

പാകിസ്ഥാനെ 246 റണ്‍സിന് തകര്‍ത്തു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ വീണ്ടും ശ്രീലങ്കയുടെ മുന്നേറ്റം

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ 246 റണ്‍സിന്റെ ജയം പിടിച്ചാണ് ശ്രീലങ്ക രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1ന് സമനിലയിലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: പാകിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജയിച്ചതിന് പിന്നാലെ വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ ശ്രീലങ്കയുടെ മുന്നേറ്റം. ടോപ് 5ലേക്ക് ശ്രീലങ്ക തിരിച്ചെത്തി. 

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ 246 റണ്‍സിന്റെ ജയം പിടിച്ചാണ് ശ്രീലങ്ക രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1ന് സമനിലയിലാക്കിയത്. ആദ്യ ടെസ്റ്റിലെ തോല്‍വിയോടെയാണ് ശ്രീലങ്കയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് പട്ടികയില്‍ ആദ്യ അഞ്ചിലെ സ്ഥാനം നഷ്ടമായത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാനെതിരെ ജയം നേടിയതോടെ ശ്രീലങ്ക മൂന്നാം സ്ഥാനത്തെത്തി. 

53.33 ശതമാനം പോയിന്റാണ് ശ്രീലങ്കക്കുള്ളത്. പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. സൗത്ത് ആഫ്രിക്ക തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 71.43 പോയിന്റ് ശതമാനമാണ് സൗത്ത് ആഫ്രിക്കയ്ക്കുള്ളത്. രണ്ടാമത് ഓസ്‌ട്രേലിയ. 

ഗാലെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 508 റണ്‍സ് ആണ് പാകിസ്ഥാന് മുന്‍പിലേക്ക് വിജയ ലക്ഷ്യമായി എത്തിയത്. എന്നാല്‍ 261 റണ്‍സിന് പാകിസ്ഥാന്‍ ഓള്‍ഔട്ടായി. 81 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസം മാത്രമാണ് പിടിച്ചു നിന്നത്. 5 വിക്കറ്റ് പിഴുത് പ്രഭാത് ജയസൂര്യയും നാല് വിക്കറ്റുമായി രമേശ് മെന്‍ഡിസുമാണ് ശ്രീലങ്കയുടെ വിജയ ശില്‍പികളായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം

'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ