പ്രതീകാത്മക ചിത്രം 
Sports

അശ്വിന് നേരെ പരാഗിന്റെ തുറിച്ച് നോട്ടം; അത്ഭുതപ്പെടുത്തുന്ന പെരുമാറ്റമെന്ന് സൂര്യകുമാര്‍ യാദവ്; വാളെടുത്ത് ആരാധകര്‍ 

അവസാന ഓവറില്‍ റയാന്‍ പരാഗില്‍ നിന്ന് വന്ന പെരുമാറ്റം ശരിയോ തെറ്റോ എന്ന ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഗുജറാത്തിന് എതിരായ പ്ലേഓഫ് മത്സരത്തിലെ അവസാന ഓവറില്‍ റയാന്‍ പരാഗില്‍ നിന്ന് വന്ന പെരുമാറ്റം ശരിയോ തെറ്റോ എന്ന ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ സമയം പരാഗിന്റെ മനോഭാവത്തെ പ്രശംസിച്ച് എത്തുകയാണ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ്. 

രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലെ അവസാന ഡെലിവറിയിലാണ് അശ്വിനും പരാഗും തമ്മില്‍ ആശയക്കുഴപ്പമുണ്ടായത്. ബട്ട്‌ലര്‍ നോബോളില്‍ റണ്‍ഔട്ട് ആയതിന് പിന്നാലെ അശ്വിന്‍ ക്രീസിലേക്ക് എത്തി. ഫ്രീ ഹിറ്റ് ബോള്‍ നേരിട്ടത് അശ്വിന്‍ ആയിരുന്നു. എന്നാല്‍ വൈഡാണ് യഷ് ദയാലില്‍ നിന്ന് വന്നത്. ഈ വൈജില്‍ റയാന്‍ പരാഗ് സിംഗിളിനായി ഓടി. എന്നാല്‍ അശ്വിന്‍ ക്രീസ് വിട്ടില്ല. ഇതോടെ പരാഗ് റണ്‍ഔട്ടായി. 

റണ്‍ഔട്ട് ആയതിന് പിന്നാലെ അശ്വിനെ പരാഗ് രൂക്ഷമായി നോക്കി. സീനിയര്‍ താരത്തിന് എതിരെ ഈ വിധം പെരുമാറുന്നത് ശരിയല്ല എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു കൂട്ടര്‍ റയാന്‍ പരാഗിനെ വിമര്‍ശിച്ച് പറയുന്നത്. റയാന്‍ പരാഗിന്റെ ഈ ചിന്താഗതിയെ പിന്തുണച്ച് എത്തിയ ട്വീറ്റ് സൂര്യകുമാര്‍ പിന്‍വലിക്കണം എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. 

അവസാന ഓവറില്‍ തുടരെ മൂന്ന് സിക്‌സ് പറത്തിയാണ് ഡേവിഡ് മില്ലര്‍ ഗുജറാത്തിന്റെ ഫൈനല്‍ പ്രവേശനം ആഘോഷമാക്കിയത്. 38 പന്തില്‍ നിന്ന് 68 റണ്‍സ് ആണ് മില്ലര്‍ അടിച്ചെടുത്തത്. ഇത് ജോസ് ബട്ട്‌ലറുടെ രാജസ്ഥാന് വേണ്ടിയുള്ള ഡെത്ത് ഓവറിലെ ബാറ്റിങ് ശ്രമങ്ങള്‍ വെറുതെയാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT