മിച്ചല്‍ മാര്‍ഷ് എക്സ്
Sports

മാര്‍ഷ് തന്നെ ക്യാപ്റ്റന്‍, കമ്മിന്‍സിന് വിശ്രമം; യുകെ പര്യടനത്തിനുള്ള ഓസീസ് ടീം

ജാക് ഫ്രേസര്‍ മക്ഗുര്‍ഗ്, കൂപ്പര്‍ കോണോല്ലി നടാടെ ടി20 ടീമില്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കെതിരായ പരിമിത ഓവര്‍ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഓസീസ് ടീമിന്റെ ബ്രിട്ടീഷ് പര്യടനം സെപ്റ്റംബറിലാണ്. മിച്ചല്‍ മാര്‍ഷ് പരിമിത ഓവര്‍ പോരാട്ടത്തിന്റെ ക്യാപ്റ്റനായി തുടരും. ഏകദിന, ടി20 ടീമുകളെയാണ് പ്രഖ്യാപിച്ചത്.

ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സിനു വിശ്രമം അനുവദിച്ചിട്ടുണ്ട്. ജാക് ഫ്രേസര്‍ മക്ഗുര്‍ഗിനെ നടാടെ ടി20 ടീമിലേക്ക് വിളിച്ചു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കൂപ്പര്‍ കോണോല്ലിയാണ് ടി20 ടീമിലെത്തിയ മറ്റൊരു പുതുമുഖം. 20കാരന്‍ ഡൊമസ്റ്റിക്ക് സര്‍ക്യൂട്ടില്‍ ഫിനിഷര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് സീസണുകളിലായി പുറത്തെടുത്തത്.

ലോകകപ്പ് കളിച്ച ടീമില്‍ നിന്നു രണ്ട് പേരെ ഒഴിവാക്കിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡും സ്പിന്നര്‍ ആഷ്ടന്‍ ആഗറുമാണ് ടീമില്‍ നിന്നു പുറത്തായവര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സെപ്റ്റംബര്‍ 4 മുതല്‍ 7 വരെയാണ് സ്‌കോട്‌ലന്‍ഡിനെതിരായ ടി20 പരമ്പര. ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണ് ടി20 പരമ്പര. മൂന്ന് മത്സരങ്ങളാണ് ഈ പോരിലും. പിന്നാലെ സെപ്റ്റംബര്‍ 19 മുതല്‍ 29 വരെ ഏകദിന പോരാട്ടം. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍.

ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബര്‍ട്‌ലെറ്റ്, കൂപ്പര്‍ കോണോല്ലി, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, ജാക് ഫ്രേസര്‍ മക്ഗുര്‍ഗ്, കാമറോണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ.

ഏകദിന ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ അബ്ബോട്ട്, അലക്‌സ് കാരി, നതാന്‍ എല്ലിസ്, ജാക് ഫ്രേസര്‍ മക്ക് ഗുര്‍ഗ്, കാമറോണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാത്യു ഷോട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT