പാകസ്ഥാന്‍ ക്രിക്കറ്റ് ടീം  
Sports

ഇന്ത്യയോട് തോറ്റവര്‍ക്ക് എന്‍ഒസി ഇല്ല; താരങ്ങള്‍ക്കെതിരെ ഒളിയുദ്ധവുമായി പാക് ബോര്‍ഡ്

പിസിബി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുമൈര്‍ അഹമ്മദ് സയ്യിദ് ആണ് സെപ്റ്റംബര്‍ 29-ന് തീരുമാനം അറിയിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായി തുടര്‍ച്ചയായി തോല്‍വി വഴങ്ങിയതിന് സ്വന്തം ടീമംഗങ്ങള്‍ക്കതിരെ കര്‍ശന നടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോട് പാക് ടീം തോറ്റതിന് പിന്നാലെയാണ് പിസിബി നടപടി.

രാജ്യത്തിന് പുറത്തുനടക്കുന്ന ടി20 ലീഗുകളില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കുള്ള എല്ലാ നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകളും (എന്‍ഒസി) താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പാകിസ്ഥാന്‍ പിസിബി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്‍ഒസി നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചതിന്റെ കാരണം ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തീരുമാനം കളിക്കാരെ അറിയിച്ചിട്ടുണ്ട്. എസ്എ20, ഐഎല്‍ടി20, ബിബിഎല്‍ തുടങ്ങിയ വിദേശ ലീഗുകള്‍ വരും മാസങ്ങളില്‍ ആരംഭിക്കാനിരിക്കെ പിസിബിയുടെ തീരുമാനം.

പിസിബി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുമൈര്‍ അഹമ്മദ് സയ്യിദ് ആണ് സെപ്റ്റംബര്‍ 29-ന് തീരുമാനം അറിയിച്ചത്. ബിഗ് ബാഷ് ലീഗ്, ഐഎല്‍ടി20 തുടങ്ങിയ പ്രമുഖ ലീഗുകളില്‍ കളിക്കാന്‍ തയ്യാറെടുത്തിരുന്ന ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്വാന്‍, ഫഹീം അഷ്റഫ് എന്നിവരുള്‍പ്പെടെയുള്ള നിരവധി മുന്‍നിര കളിക്കാരെ ഈ തീരുമാനം ബാധിക്കും.

ലീഗുകളിലും മറ്റ് വിദേശ ടൂര്‍ണമെന്റുകളിലും പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കളിക്കാര്‍ക്കുള്ള എല്ലാ എന്‍ഒസികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായാണ് പിസിബി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നത്.

PCB hit panic button, suspend player NOCs for overseas T20 leagues after Pakistan's loss in Asia Cup final vs India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

ജമ്മുവില്‍ പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു

SCROLL FOR NEXT