റൊണാൾഡോ, എക്സ് 
Sports

റൊണാള്‍ഡോ കത്തിക്കയറി, ഇരട്ടഗോള്‍; പോര്‍ച്ചുഗലിന് വമ്പന്‍ ജയം

യൂറോകപ്പ് യോഗ്യത റൗണ്ടില്‍ പോര്‍ച്ചുഗലിന് വമ്പന്‍ ജയം

സമകാലിക മലയാളം ഡെസ്ക്

സെനിക്ക: യൂറോകപ്പ് യോഗ്യത റൗണ്ടില്‍ പോര്‍ച്ചുഗലിന് വമ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് ബോസ്‌നിയയെയാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലാണ് പോര്‍ച്ചുഗലിന്റെ വിജയം. ഇരട്ടഗോളുമായി റൊണാള്‍ഡോയാണ് മുന്നില്‍ നിന്ന് നയിച്ചത്.

യൂറോ കപ്പ് യോഗ്യത റൗണ്ടില്‍ എട്ട് മത്സരങ്ങളില്‍ എട്ടും ജയിച്ച് 24 പോയിന്റുമായി ഗ്രൂപ്പ് ജെ യില്‍ ഒന്നാം സ്ഥാനം തുടരുകയാണ്. മത്സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തു.ബോസ്‌നിയന്‍ താത്തിന്റെ ഹാന്‍ഡ്‌ബോളിലൂടെ ലഭിച്ച പെനാല്‍റ്റി റോണാള്‍ഡോ ഗോളാക്കിമാറ്റുകയായിരുന്നു. 

20-ാം മിനിറ്റില്‍ റൊണാള്‍ഡോയിലൂടെ തന്നെ ലീഡ് ഉയര്‍ത്തി. ബോക്‌സിന്റെ വലതുമൂലയില്‍ നിന്നുള്ള ജാവോ ഫെലിക്സ് നല്‍കിയ പാസ് റൊണാള്‍ഡോ അനായാസം വലയിലാക്കുകയായിരുന്നു. പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ 127-ാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു അത്. യോഗ്യത റൗണ്ടില്‍ ഇതുവരെ 32 ഗോളുകളാണ് പോര്‍ച്ചുഗല്‍ അടിച്ചുകൂട്ടിയത്. രണ്ടു ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT