Pradeep Bhandari x
Sports

അസിം മുനീര്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്ത്, ഇന്ത്യയുടെ വിജയത്തില്‍ കോണ്‍ഗ്രസ് അഭിനന്ദിക്കുന്നില്ല: ബിജെപി

കോണ്‍ഗ്രസ് രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ രാഹുല്‍ അഭിനന്ദിക്കുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് വിജയത്തിന് ശേഷം ഇന്ത്യയെ അഭിനന്ദിക്കാത്തതിന് കോണ്‍ഗ്രസിനെതിരെ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീറിന്റെ ''ഉറ്റ സുഹൃത്ത്'' എന്നാണ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ രാഹുല്‍ അഭിനന്ദിക്കുന്നില്ല.

പാകിസ്ഥാന്‍ ഒറ്റപ്പെടുമ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാണിക്കണമെന്ന് അദ്ദേഹം പറയുന്നു. പാകിസ്ഥാന്റെ ബി ടീം ആണ് കോണ്‍ഗ്രസ്. ''ഓപ്പറേഷന്‍ സിന്ദൂരില്‍ കോണ്‍ഗ്രസ് പാകിസ്ഥാനോടൊപ്പം നിന്നു. ഓപ്പറേഷന്‍ തിലകില്‍ കോണ്‍ഗ്രസ് പാകിസ്ഥാനോടൊപ്പം നിന്നു. രാഹുല്‍ ഗാന്ധി അസിം മുനീറിന്റെ ഉറ്റ സുഹൃത്താണ്!'' അദ്ദേഹം എക്സില്‍ കുറിച്ചു.

പാകിസ്ഥാനെതിരായ ടീം ഇന്ത്യയുടെ വിജയം രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും മയക്കത്തിലാക്കിയെന്നും മുതിര്‍ന്ന ബിജെപി നേതാവും പാര്‍ട്ടിയുടെ ഐടി വകുപ്പ് മേധാവിയുമായ അമിത് മാളവ്യയും എക്‌സില്‍ കുറിച്ചു.

Pradeep bhandari against rahul gandhi asia cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്