ഫോട്ടോ: ട്വിറ്റർ 
Sports

'പൃഥ്വി ഷായ്ക്ക് ടൈഫോയിഡ്'; ഡല്‍ഹി ഓപ്പണറുടെ ആരോഗ്യനിലയെ കുറിച്ച് ഋഷഭ് പന്ത് 

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റന്‍ ഋഷഭ് പന്ത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായുടെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ച് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. പൃഥ്വിക്ക് ടൈഫോയിഡ് ആണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് ശേഷം ഋഷഭ് പന്ത് പറഞ്ഞു. 

ഞങ്ങള്‍ക്ക് പൃഥ്വിയെ മിസ് ചെയ്തു. എന്നാല്‍ നമുക്ക് നിയന്ത്രിക്കാനാവുന്ന കാര്യമല്ല അത്. ടൈഫോയിഡോ മറ്റോ ആണ് പൃഥ്വിക്ക്. അങ്ങനെയാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത്, ഋഷഭ് പന്ത് പറഞ്ഞു. ഞായറാഴ്ചയാണ് പൃഥ്വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയെ തുടര്‍ന്നായിരുന്നു ഇത്. 

ആശുപത്രിയില്‍ നിന്ന് പൃഥ്വി ഷാ തന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഉടന്‍ ഗ്രൗണ്ടിലേക്ക് തിരികെ എത്താന്‍ സാധിക്കും എന്ന പ്രതീക്ഷ പൃഥ്വി പങ്കുവെച്ചു. പൃഥ്വിക്ക് പകരം രാജസ്ഥാന്‍ റോയല്‍സിന് എതിരെ ഡേവിഡ് വാര്‍ണറിനൊപ്പം ശ്രികര്‍ ഭരത് ആണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ പൂജ്യത്തിന് പുറത്തായി. 

മെയ് ഒന്നിനാണ് പൃഥ്വി ഷാ ഡല്‍ഹിക്കായി ഏറ്റവും അവസാനം കളിച്ചത്. എന്നാല്‍ പൃഥ്വിയുടെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. രാജസ്ഥാന് എതിരായ മത്സരത്തിന് ശേഷം പന്ത് വെളിപ്പെടുത്തുമ്പോഴാണ് പൃഥ്വിക്ക് ടൈഫോയിഡ് ആണെന്ന് പുറത്തുവരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

Bypoll results LIVE | തമിഴ്നാട്ടിൽ വീണ്ടും വിജയ് തരം​ഗം; ബം​ഗാളിൽ ബിജെപി കുതിപ്പ്

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ '​അവസ്ഥ'!!!