ഡല്‍ഹിക്കെതിരെ ആര്‍ അശ്വിന്റെ ബാറ്റിങ്/ഫോട്ടോ: പിടിഐ
ഡല്‍ഹിക്കെതിരെ ആര്‍ അശ്വിന്റെ ബാറ്റിങ്/ഫോട്ടോ: പിടിഐ

'ഒരു ലൈസന്‍സും നല്‍കിയിട്ടില്ല, ടോപ് ഓര്‍ഡറില്‍ ഇറക്കുമെന്ന് അറിയിച്ചിരുന്നു'; വണ്‍ ഡൗണായതിന് പിന്നാലെ അശ്വിന്‍

ടോപ്പ് ഓര്‍ഡര്‍ ബാറ്ററായി ഉപയോഗിക്കുമെന്ന് സീസണിന്റെ തുടക്കത്തില്‍ തന്നെ ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നതായി ആര്‍ അശ്വിന്‍

മുംബൈ: ടോപ്പ് ഓര്‍ഡര്‍ ബാറ്ററായി ഉപയോഗിക്കുമെന്ന് സീസണിന്റെ തുടക്കത്തില്‍ തന്നെ ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നതായി ആര്‍ അശ്വിന്‍. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ വണ്‍ ഡൗണായി ഇറങ്ങി അര്‍ധ ശതകം കണ്ടെത്തിയതിന് പിന്നാലെയാണ് അശ്വിന്റെ വാക്കുകള്‍. 

ഡല്‍ഹിക്കെതിരെ 38 പന്തിലാണ് അശ്വിന്‍ 50 റണ്‍സ് എടുത്തത്. നാല് ഫോറും രണ്ട് സിക്‌സും അശ്വിന്റെ ബാറ്റില്‍ നിന്ന് വന്നു. സീസണിന്റെ തുടക്കത്തില്‍ പരിശീലന മത്സരങ്ങളില്‍ ഓപ്പണറായി തന്നെ കളിപ്പിച്ചതായും അശ്വിന്‍ വെളിപ്പെടുത്തുന്നു. 

പരിശീലന മത്സരങ്ങളില്‍ ഓപ്പണറായി

ഒരു ലൈസന്‍സും നല്‍കിയിട്ടില്ല. ബാറ്റിങ് പൊസിഷനില്‍ മുകളിലായി എന്നെ ഉപയോഗിക്കുമെന്ന് സീസണിന്റെ തുടക്കത്തില്‍ തന്നെ അറിയിച്ചിരുന്നു. ഞാന്‍ ഓപ്പണറായി ഇറങ്ങിയ പരിശീലന മത്സരങ്ങളും ഉണ്ടായി. ബാറ്റിങ്ങ് മെച്ചപ്പെടുത്താന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചു. ആ ശ്രമങ്ങള്‍ ഫീല്‍ഡില്‍ പ്രയോജനപ്പെടുന്നത് സന്തോഷം നല്‍കുന്നതായും അശ്വിന്‍ പറയുന്നു. 

സീസണിന്റെ തുടക്കത്തില്‍ ബാറ്റിങ്ങില്‍ എനിക്ക് താളം കണ്ടെത്താനായി. ശരീരഭാരം മുന്‍പിലേക്ക് വെച്ച് കളിക്കാനും സാങ്കേതികത്വത്തില്‍ മാറ്റം വരുത്താനുമെല്ലാമായി. ഡല്‍ഹിക്കെതിരായ ഇന്നിങ്‌സില്‍ സന്തോഷമുണ്ട്. എന്നാല്‍ ടീമിനെ വിജയിപ്പിക്കാന്‍ അതിനായില്ല. 

ടൂര്‍ണമെന്റിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ സമ്മര്‍ദം കൂടും. എന്നാല്‍ ഏതാനും തുടര്‍ ജയങ്ങളിലേക്ക് എത്താനാവും എന്ന് കരുതുന്നതായും അശ്വിന്‍ പറഞ്ഞു. ഇനി രണ്ട് മത്സരമാണ് സീസണില്‍ രാജസ്ഥാന് ബാക്കിയുള്ളത്. അതില്‍ ജയം നേടാനായില്ലെങ്കില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ അകലും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com