Prithvi Shaw x
Sports

'സിഎസ്‌കെ നായകനൊപ്പം കളിക്കുന്നതില്‍ ഹാപ്പി'; മുംബൈ വിട്ട് പൃഥ്വി ഷാ മഹാരാഷ്ട്രയില്‍

വരുന്ന ആഭ്യന്തര സീസണില്‍ താരം മഹാരാഷ്ട്രയ്ക്കായി കളിക്കും

സമകാലിക മലയാളം ഡെസ്ക്

പുനെ: ഒടുവില്‍ പൃഥ്വി ഷാ മുംബൈ വിട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ പൃഥ്വി ഷാ ഇനി മഹാരാഷ്ട്രയ്ക്കായി കളിക്കും. മുംബൈ ടീമില്‍ നിന്നു പടിയിറങ്ങുന്നതുമായി ബന്ധപ്പെട്ട് താരം നേരത്തെ എന്‍ഓസിയ്ക്കായി അപേക്ഷിച്ചിരുന്നു. ടീം വിടാന്‍ മുംബൈ അധികൃതര്‍ താരത്തിനു അനുമതിയും നല്‍കിയിരുന്നു. പിന്നാലെയാണ് മഹാരാഷ്ട്രയിലേക്കുള്ള കൂടുമാറ്റം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്‌വാദാണ് മഹാരാഷ്ട്രയുടെ നായകന്‍. ചെന്നൈ ക്യാപ്റ്റനൊപ്പം കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നു പൃഥ്വി ഷാ പ്രതികരിച്ചു.

മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് പൃഥ്വി. കഴിഞ്ഞ സീസണില്‍ താരത്തെ മുംബൈ രഞ്ജി ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഫിറ്റ്നസ് ഇല്ലായ്മ ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. എന്നാല്‍ പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക് സമ്മാനിക്കുന്നതില്‍ താരം നിര്‍ണായകമായി. പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ നിന്നു പക്ഷേ താരത്തെ ഒഴിവാക്കി.

കഴിഞ്ഞ സീസണില്‍ പൃഥ്വിക്കെതിരെ മുംബൈ ഗുരുതര അച്ചടക്ക ലംഘന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഫിറ്റ്നസ് സൂക്ഷിക്കുന്നതില്‍ താരം പരാജയപ്പെട്ടതായും ടീമിന്റെ നിയമങ്ങള്‍ പാലിക്കാന്‍ പൃഥ്വി കൂട്ടാക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്.

നേരത്തെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഗോവ ടീമിലേക്ക് മാറാനായി എന്‍ഒസി ആവപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിന്റെ ആവശ്യം പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യശസ്വി തന്നെ തീരുമാനം മാറ്റി മുംബൈക്കായി തുടര്‍ന്നും കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Maharashtra cricket team, Mumbai Cricket Association: Prithvi Shaw is set to represent Maharashtra in the upcoming 2025/26 domestic season securing a no-objection certificate from Mumbai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

SCROLL FOR NEXT