അഷ്‌റഫ് ഹക്കീമി/ എഎഫ്പി 
Sports

ലൈംഗിക പീഡന പരാതി; പിഎസ്ജി താരം അഷ്‌റഫ് ഹക്കീമിക്കെതിരെ കേസ്

ഹക്കീമിയെ കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഇതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ മൊറോക്കോ പ്രതിരോധ താരം അഷ്‌റഫ് ഹക്കീമിക്കെതിരെ പീഡനക്കേസ്. താരം വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന 24കാരിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പിന്നാലെയാണ് ഫ്രഞ്ച് പ്രോസിക്യൂട്ടറുടെ നിര്‍ദ്ദേശാനുസരണം 24കാരനായ താരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

പരാതിക്ക് പിന്നാലെ ഹക്കീമിയെ കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഇതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹക്കീമി പൊലീസ് നിരീക്ഷണത്തിലായിരിക്കും. പരാതിക്കാരിയായ യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും താരത്തിന് വിലക്കുണ്ട്. 

കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പീഡന വിവരം അറിയിച്ചത്. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

ഈ മാസം 25നാണ് പീഡനം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിലെ ബുലോയ്നിലുള്ള ഹക്കീമിയുടെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായതെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് താന്‍ രക്ഷപ്പെട്ടതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. 

ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം ലോകകപ്പ് സെമിയിലേക്ക് മുന്നേറുകയെന്ന ചരിത്രം മൊറോക്കോ ഖത്തര്‍ രചിച്ചപ്പോള്‍ അതിന്റെ അമരക്കാരനായി ഹക്കീമി ഉണ്ടായിരുന്നു. പിഎസ്ജിയിലെയും നിര്‍ണായക താരമാണ് ഹക്കീമി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

SCROLL FOR NEXT