PSG vs Bayern Munich, UEFA Champions League x
Sports

ഇന്ന് കാണാം 'പാരിസ് ക്ലാസിക്ക്'; ചാംപ്യന്‍സ് ലീഗ് സെമി തുടങ്ങുന്നു; ബയേണ്‍ മ്യൂണിക്ക്- പിഎസ്ജി നേർക്കുനേർ

ഒന്നാം പാദ പോരാട്ടങ്ങള്‍ ഇന്നും നാളെയും

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: യൂറോപ്പിലെ പുതിയ ഫുട്‌ബോള്‍ രാജാവിനെ തേടിയുള്ള യാത്ര അവസാന നാലില്‍. യുവേഫ ചാംപ്യന്‍സ് ലീഗ് സെമി പോരാട്ടത്തിന്റെ ആദ്യ പാദം ഇന്നും നാളെയുമായി അരങ്ങേറും. ഇന്ന് ക്ലാസിക്ക് പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രഞ്ച് ടീം പിഎസ്ജി ജര്‍മന്‍ ചാംപ്യന്‍മാരും മുന്‍ ചാംപ്യന്‍സ് ലീഗ് കിരീട ജേതാക്കളുമായ ബയേണ്‍ മ്യൂണിക്കുമായി ഏറ്റുമുട്ടും. പാരിസിലാണ് ആദ്യപാദം അരങ്ങേറുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ഇതുവരെ ചാംപ്യന്‍സ് ലീഗ് നേടാത്ത അത്‌ലറ്റിക്കോ മാഡ്രിഡ് ആഴ്‌സണലുമായി ഏറ്റുമുട്ടും.

കഴിഞ്ഞ സീസണില്‍ നേടിയ കന്നി കിരീടം നിലനിര്‍ത്താനുള്ള ലക്ഷ്യത്തിലാണ് പിഎസ്ജി. ആറ് വര്‍ഷം മുന്‍പാണ് ബയേണ്‍ അവസാനമായി ചാംപ്യന്‍സ് ലീഗ് അടിച്ചത്. ഇത്തവണ എല്ലാ സാഹചര്യങ്ങളും ഒത്തുവന്ന സ്ഥിതിയിലാണ് അവര്‍. ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ ഇരു പാദങ്ങളിലുമായി തകര്‍ത്തതിന്റെ വര്‍ധിത വീര്യത്തിലാണ് ബയേണ്‍. ലിവര്‍പൂളിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് പിഎസ്ജി.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ നിലവില്‍ കിരീടം ഉറപ്പിച്ചാണ് ബയേണ്‍ നില്‍ക്കുന്നത്. ജര്‍മന്‍ കപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. വിന്‍സെന്റ് കോംപനിയുടെ കീഴില്‍ സമഗ്രമായ ഫുട്‌ബോള്‍ പാഠങ്ങള്‍ കളത്തില്‍ നടപ്പിലാക്കിയാണ് ബയേണ്‍ കളിക്കുന്നത്. ഗോളടിച്ചു കൂട്ടുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍, ഫ്രഞ്ച് വിസ്മയം മൈക്കല്‍ ഒലീസെ, കൊളംബിയന്‍ സൂപ്പര്‍ താരം ലൂയീസ് ഡിയാസ്, മധ്യനിരയില്‍ കളി നിയന്ത്രിച്ച് കളം വാഴുന്ന ജോഷ്വ കിമ്മിച്ച്, ബാറിനു കീഴില്‍ പ്രായത്തെ വെല്ലുന്ന റിഫ്‌ളക്ഷനുമായി സ്വീപ്പര്‍ കീപ്പറും നായകനുമായ മാനുവല്‍ നൂയര്‍ എന്നിവരുടെ സാന്നിധ്യമാണ് ബയേണിനെ സൂപ്പര്‍ പവറാക്കി നിര്‍ത്തുന്നത്.

സീസണില്‍ പല വട്ടം പിന്നില്‍ പോയിട്ടും അസാധ്യമായ കരുത്തോടെ തിരിച്ചടിച്ചു വിജയിച്ചതിന്റെ മിന്നും പ്രകടനങ്ങള്‍ ബയേണിനുണ്ട്. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയലിനെതിരായ പോരാട്ടം തന്നെ അതിനു ഉദാഹരണം. അലിയന്‍സ് അരീനയില്‍ 2 ഗോള്‍ വഴങ്ങിയ ശേഷമാണ് ബയേണ്‍ തിരിച്ചടിച്ചത്. കഴിഞ്ഞ 19 മത്സരങ്ങളില്‍ അപരാജിതരായാണ് കോംപനിയുടെ ടീം കുതിക്കുന്നത്. സീസണില്‍ 113 ഗോളുകളാണ് ബയേണ്‍ അടിച്ചുകൂട്ടിയത്. അതില്‍ 33 എണ്ണം അടിച്ചത് ഹാരി കെയ്‌നാണ്.

പിഎസ്ജിയും ഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തിനോടടുത്തു നില്‍ക്കുന്ന സ്ഥിതിയിലാണ് ബയേണിനെ ഇന്ന് സ്വന്തം തട്ടകത്തില്‍ നേരിടാനിറങ്ങുന്നത്. പക്ഷേ സെമിയില്‍ കാര്യങ്ങള്‍ അവര്‍ക്ക് എളുപ്പമാകില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ ബയേണിനോടു പരാജയപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിലും സമാന സാഹചര്യം അതിജീവിച്ചതിന്റെ കരുത്ത് അവര്‍ക്ക് തുണയാകും. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയ ആഴ്‌സണലിനെ സെമിയില്‍ വീഴ്ത്തിയാണ് പിഎസ്ജി ഫൈനലിലേക്ക് കുതിച്ചത്. മുന്നേറ്റത്തില്‍ ഡിസയര്‍ ദോവു, ഒസ്മാന്‍ ഡെംബലെ, കവിച കവരസ്‌ഖേലിയ എന്നിവരുടെ ഗോളടി മികവാണ് പിഎസ്ജിക്ക് പ്രതീക്ഷ നല്‍കുന്നത്.

PSG vs Bayern Munich: PSG welcome Bayern Munich to the Parc des Princes for the UEFA Champions League Semi Final first leg

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കും'; പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

'പി ആർ വർക്കിന്റെ ബലത്തിൽ രമേശ് ജിയെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'

ഹജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

Today's Rashi Phalam April 28| ആ​ഗ്രഹിച്ച കാര്യങ്ങൾ പൂർത്തിയാക്കും, അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും

ഒരു കൈയബദ്ധം! പഞ്ചായത്ത് ഓഫീസ് പൂട്ടാൻ ജീവനക്കാർ മറന്നു; ഞായറാഴ്ച മുഴുവൻ തുറന്നു കിടന്നു

SCROLL FOR NEXT