ഫിഫ ക്ലബ് ലോകകപ്പ് ട്രോഫിയുമായി ചെൽസിയുടെ കോൾ പാമറും പിഎസ്ജിയുടെ ഒസ്മാൻ ഡെംബെലെയും റോക്ക്ഫെല്ലർ സെന്ററിലെ ടോപ്പ് ഓഫ് ദി റോക്കിൽ (PSG vs Chelsea) x
Sports

പിഎസ്ജി- ചെല്‍സി; കാണാം 'ക്ലാസിക്ക് ഫിനാലെ!'

ക്ലബ് ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന് രാത്രി 12.30 മുതല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂ ജേഴ്‌സി: പുതിയ രൂപത്തിലേക്ക് മാറിയ ശേഷമുള്ള ഫിഫ ക്ലബ് ലോകകപ്പിന്റെ കലാശപ്പോരാട്ടം ഇന്ന്. നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെയര്‍മെയ്ന്‍ (പിഎസ്ജി), ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയുമായി ഏറ്റുമുട്ടും.

DAZN ആപ്പ്, DAZN വെബ്‌സൈറ്റില്‍ ലൈവ് കാണാം. ഇന്ന് രാത്രി 12.30 മുതലാണ് പോരാട്ടം.

പിഎസ്ജി അവരുടെ ചരിത്രത്തിലെ ആദ്യ ചാംപ്യന്‍സ് ലീഗ് നേട്ടത്തിനു പിന്നാലെ കന്നി ക്ലബ് ലോകകപ്പ് കിരീട നേട്ടവുമാണ് ലക്ഷ്യമിടുന്നത്. ചെല്‍സി പഴയ ഫോര്‍മാറ്റില്‍ കിരീടം നേടിയവരാണ്. അന്ന് ഫാനലില്‍ ഫ്‌ളുമിനെന്‍സിനെ വീഴ്ത്തിയാണ് അന്ന് ചെല്‍സി കിരീടം സ്വന്തമാക്കിയത്. രണ്ട് ടീമുകളെ സംബന്ധിച്ചു ചരിത്ര നേട്ടമായിരിക്കും ക്ലബ് ലോകകപ്പ് കിരീടം. പുതിയ ഫോര്‍മാറ്റിലെ ആദ്യ ചാംപ്യന്‍മാരെന്ന അനുപമ ചരിത്രമാണ് ടീമുകളെ കാത്തിരിക്കുന്നത്.

ലൂയീസ് എന്റിക്വെയുടെ കീഴില്‍ ഏഴാം കിരീടമാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് നേട്ടവും ക്ലബ് ലോകകപ്പിലെ അവരുടെ ഫോമും ടീമിന്റെ ക്ലാസ് വ്യക്തമാക്കുന്നു. ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനേയും സെമിയില്‍ റയല്‍ മാഡ്രിഡിനേയും അവര്‍ തകര്‍ത്തത് ക്ലാസ് പോരാട്ടം പുറത്തെടുത്താണ്.

ഒസ്മാന്‍ ഡെംബലയുടെ അപാര ഫോമാണ് പിഎസ്ജിയുടെ ഇത്തവണത്തെ മുന്നേറ്റത്തിന്റെ കാമ്പും കഴമ്പും. വിറ്റിഞ്ഞയുടെ നേതൃത്വത്തിലുള്ള മധ്യനിരയും ഗംഭീരം.

എന്‍സോ മരെസ്‌ക്കയ്ക്കു കീഴില്‍ തുടക്കത്തില്‍ സെറ്റാകാതിരുന്ന ചെല്‍സി സീസണ്‍ പകുതി പിന്നിട്ടപ്പോള്‍ മെച്ചപ്പെട്ടിരുന്നു. ക്ലബ് ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഫൈനല്‍ വരെ ടീം പുറത്തെടുത്തത്. റോമന്‍ അബ്രമോവിചിനു കീഴിലേക്ക് ക്ലബ് വന്നതിനു ശേഷം അടിക്കടിയുള്ള പരിശീലക മാറ്റലുകള്‍ ആ ടീമിനെ അടിമുടി ഉലച്ചിരുന്നു. ഈ ഘട്ടത്തിലാണ് മരെസ്‌ക്ക പതിയെ ടീമില്‍ ആത്മവിശ്വാസം സൃഷ്ടിച്ച് മുന്നേറ്റങ്ങള്‍ തീര്‍ത്തത്.

ജാവോ പെഡ്രോയുടെ വരവ് ടീമിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. കോള്‍ പാ‍മര്‍, പെഡ്രോ, നെറ്റോ, എന്‍സോ ഫെര്‍ണാണ്ടസ് അടക്കമുള്ള താരങ്ങളും നിര്‍ണായകം.

PSG vs Chelsea, FIFA Club World Cup Final: Chelsea and PSG are set for a high-stakes showdown at MetLife Stadium as the FIFA Club World Cup reaches its grand finale—one chasing history, the other seeking a fresh start under new leadership.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT