Shaheen Afridi X
Sports

പുറത്തു നിന്നുള്ളവരെ രാത്രി മുറിയില്‍ വിളിച്ചു കയറ്റി, പുലരും വരെ സമയം ചെലവിട്ടു; ഷഹീന്‍ അഫ്രീദിയ്ക്ക് വന്‍ പിഴ

ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് ക്യാപ്റ്റനാണ് സൂപ്പര്‍ പേസര്‍

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് പുതിയ സംഭവത്തിലെ താരം. പിഎഎസ്എല്‍ സുരക്ഷാ ലംഘനത്തിനു താരത്തിനെതിരെ നടപടി. ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ ഷഹീന്‍ അഫ്രീദിയില്‍ നിന്നു 10 ലക്ഷം പാകിസ്ഥാന്‍ രൂപ പിഴയീടാക്കും. താരത്തിന്റെ ടീം തന്നെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഹോട്ടലിലെ സുരക്ഷാചട്ടം മറികടന്ന് അഫ്രീദി പുറത്തു നിന്നുള്ളവരെ മുറിയില്‍ കയറ്റുകയും അവരുമായി സമയം ചെലവിടുകയും ചെയ്തതായി കണ്ടെത്തി. വിവരം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനേയും ഫ്രാഞ്ചൈസി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. രാത്രി 11നു ശേഷം സിംബാബ്‌വെ താരം കൂടിയായ സിക്കന്ദര്‍ റാസയുടെ മുറിയിലേക്ക് നാല് പേരേയും കൂട്ടി ഷഹീന്‍ ഷാ അഫ്രീദി എത്തിയിരുന്നു. അതിഥികളെ ഹോട്ടല്‍ മുറിയിലേക്ക് കടത്തരുത് എന്നു വ്യക്തമാക്കി അധികൃതര്‍ വിലക്കിയെങ്കിലും താരങ്ങള്‍ അതു ഗൗനിച്ചില്ല.

പുലര്‍ച്ചെ ഒന്നര വരെ ഇവര്‍ക്കൊപ്പം താരങ്ങള്‍ സമയം ചെലവഴിച്ചതായാണ് വിവരം. പിന്നാലെ ഹോട്ടല്‍ അധികൃതര്‍ ഫ്രാഞ്ചൈസിയേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നാലെയാണ് ടീം പിഴ ശിക്ഷ വിധിച്ചത്.

അച്ചടക്കവും ഉത്തരവാദിത്വവും കാക്കേണ്ടത് അനിവാര്യമാണ്. അതിന്റെ ഭാഗമായി ഷഹീന്‍ഷാ അഫ്രീദിയില്‍ നിന്നു 10 ലക്ഷം രൂപ പിഴയായി ഇടാക്കാന്‍ ടീം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം പിസിബിയേയും ധരിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ കര്‍ക്കശ നിലപാടെടുത്ത ഹോട്ടല്‍ അധികൃതരേയും ടീം അഭിനന്ദിച്ചു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാന്‍ താരങ്ങളെല്ലാം ബാധ്യസ്ഥരാണ്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ടീം വ്യക്തമാക്കി.

വിഷയത്തില്‍ സിക്കന്ദര്‍ റാസയും പ്രതികരിച്ചു. ഷഹീന്‍ ഇക്കാര്യത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ല. വന്നത് തന്റെ സുഹൃത്തുകളാണ്. തന്നെ സന്ദര്‍ശിക്കാനെത്തിയവരെ അദ്ദേഹം മുറിയിലേക്ക് കൊണ്ടു വരിക മാത്രമാണ് ചെയ്തത്. പുറത്തു നിന്നുള്ളവരെ ഹോട്ടല്‍ മുറിയിലേക്ക് പ്രവേശപ്പിക്കരുത് എന്നത് അറിയില്ലായിരുന്നുവെന്നും റാസ പ്രതികരിച്ചു.

Shaheen Afridi was fined USD 3,500 by Lahore Qalandars for breaching security protocol at the team hotel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നു'; അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ബലാത്സംഗക്കേസില്‍ തരുണ്‍ തേജ്പാലിന് തിരിച്ചടി; രണ്ടാഴ്ചക്കകം കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശം

വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം

വയറ്റിൽ ​ഗ്യാസു കയറുന്ന പ്രശ്നമുണ്ടോ? ശീലമാക്കാം 'മല്ലിച്ചായ'

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 534 lottery result