Punjab Kings x
Sports

തുടരെ 6 ജയം, തുടരെ 4 തോൽവി! പഞ്ചാബ് 'ഡെയ്ഞ്ചർ സോണിൽ' പ്ലേ ഓഫ് കാണുമോ?

ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങള്‍ 8 ടീമുകള്‍ക്ക് നിര്‍ണായകം

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഐപിഎല്ലില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ടീമുകള്‍ക്ക് നിര്‍ണായകമാണ്. പ്രത്യേകിച്ച് ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക്. പ്ലേ ഓഫിലെത്താനുള്ള നിര്‍ണായക പോരാട്ടങ്ങളാണ് പാതിയും പിന്നിട്ട ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്നത്. തുടരെ ആറ് മത്സരങ്ങള്‍ വിജയിച്ച് പോയിന്റ് പട്ടികയില്‍ വന്‍ കുതിപ്പ് നടത്തിയ പഞ്ചാബ് കിങ്‌സ് തുടരെ നാല് മത്സരങ്ങള്‍ തോറ്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ അവര്‍ക്ക് ഏറെ നിര്‍ണായകമാണ്.

പഞ്ചാബിനെ ത്രില്ലര്‍ പോരില്‍ വീഴ്ത്തി ഡല്‍ഹി അവരുടെ നേരിയ പ്രതീക്ഷ സജീവമാക്കി നിര്‍ത്തി. ജയത്തോടെ അവര്‍ ഏഴാം സ്ഥാനത്തേക്ക് കയറി. കൊല്‍ക്കത്ത എട്ടാം സ്ഥാനത്തേക്കിറങ്ങി.

ആര്‍സിബി, എസ്ആര്‍എച്, ജിടി

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്ക് 14 പോയിന്റുണ്ട്. മൂന്ന് ടീമുകള്‍ക്കും ശേഷിക്കുന്നത് 3 മത്സരങ്ങള്‍. ഒറ്റ ജയം മതി മൂന്ന് ടീമുകള്‍ക്കും പ്ലേ ഓഫിലെത്താന്‍. അതിനാല്‍ തന്നെ ഒരു സ്ഥാനത്തിനു വേണ്ടിയാണ് ശേഷിക്കുന്ന അഞ്ച് ടീമുകള്‍ ഫലത്തില്‍ ഇനി മത്സരിക്കുന്നത് എന്നു പറയാം. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ആദ്യ മൂന്ന് സ്ഥാനത്ത് നിലവില്‍ നില്‍ക്കുന്ന ടീമുകള്‍ പ്ലേ ഓഫ് സാധ്യതയില്‍ നിന്നു പുറത്താകു. അടുത്ത കളി ജയിച്ചാല്‍ ആദ്യ മൂന്ന് ടീമുകള്‍ക്കും നെറ്റ് റണ്‍റേറ്റ് ഇല്ലാതെ തന്നെ പ്ലേ ഓഫിലെത്താം.

പഞ്ചാബ്

തുടരെ നാല് മത്സരങ്ങള്‍ തോറ്റതോടെ പഞ്ചാബിനു ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇപ്പോഴും അവര്‍ സാധ്യതകളില്‍ മുന്നിലുണ്ട്. 11 കളിയില്‍ 13 പോയിന്റുള്ള അവര്‍ക്ക് അടുത്ത കളി ജയിച്ചാല്‍ ഏതാണ്ട് സീറ്റുറപ്പിക്കാം. മൂന്നില്‍ രണ്ടെണ്ണം ജയിച്ചാല്‍ വേവലാതിയില്ലാതെ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

ചെന്നൈ, കൊല്‍ക്കത്ത

ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കും ചാന്‍സ് തുറന്നിരിക്കുന്നു. കൊല്‍ക്കത്തയ്ക്ക് ഇനി 4 മത്സരങ്ങള്‍ കൈയിലുണ്ട്. 9 പോയിന്റാണ് അവര്‍ക്കുള്ളത്. നാലും ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. അതില്‍ ഒരു കളി തോറ്റാല്‍ പക്ഷേ സാധ്യതകളെ ബാധിക്കും. സമാനമാണ് ചെന്നൈയുടേയും നില. അവര്‍ക്ക് 3 മത്സരങ്ങളാണുള്ളത്. പോയിന്റ് 10. മൂന്നും ജയിച്ചാല്‍ സീറ്റുറപ്പ്. രണ്ട് ജയിച്ചാലും സാധ്യത നില്‍ക്കുന്നു. നെറ്റ് റണ്‍റേറ്റ് അവര്‍ക്ക് അനുകൂല ഘടകമാണ്. മൂന്നില്‍ രണ്ട് കളി തോറ്റാല്‍ സാധ്യതകള്‍ മങ്ങും.

ഡല്‍ഹിയുടെ ചാന്‍സ്

പഞ്ചാബിനെ വീഴ്ത്തിയതോടെ ഡല്‍ഹിക്ക് ഇനി സാധ്യത നില്‍ക്കുന്നുണ്ടോ. നേരിയ ചാന്‍സ് മാത്രമാണുള്ളത്. ഇനി രണ്ട് മത്സരങ്ങളാണ് അവര്‍ക്കുള്ളത്. ഈ രണ്ട് കളിയും ജയിച്ചാല്‍ മാത്രം പ്ലേ ഓഫ് ബര്‍ത്ത് സാധ്യമാകില്ല. നെറ്റ് റണ്‍റേറ്റ് ഘടകമാണ്. ആദ്യ ആറ് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ക്കെല്ലാം പോസിറ്റീവാണ് റണ്‍ റേറ്റ്. ഡല്‍ഹിക്ക് നിലവില്‍ നെഗറ്റീവ് 0.993 ആണ് റണ്‍റേറ്റ്.

IPL 2026, Punjab Kings, playoff scenario: The race for the playoffs is heating up with every passing match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചോദ്യപേപ്പര്‍ ചോര്‍ച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; സിബിഐ അന്വേഷണത്തിന് ഉത്തരവ്

Kerala CM Selection Live: 'വെളുത്ത പുക ഉടനെ', വിജയത്തിനു മങ്ങലേറ്റെന്ന് സണ്ണി ജോസഫ്

ഭ​ഗവതിയിൽ വിജയ്‌യുടെ തമ്പി, സത്യപ്രതിജ്ഞാ ചടങ്ങിലും തൊട്ടരികിൽ; 'ജയ് ആണ് ഇനി കുട്ടി ​ദളപതി'യെന്ന് ആരാധകർ

'കോടികൾ തരാം, കോഹ്‍ലിയെക്കുറിച്ച് മോശമായി പറയണം'

പി ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; വിഡിയോ പുറത്തുവിട്ട് ബിജെപി പ്രവര്‍ത്തകര്‍; സഹതാപം മാത്രമെന്ന് പ്രതികരണം

SCROLL FOR NEXT