ഫോട്ടോ: ട്വിറ്റർ 
Sports

ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ അനായാസം പിവി സിന്ധു; തുര്‍ക്കി താരത്തെ വീഴ്ത്തി സെമി ഫൈനലില്‍

തുര്‍ക്കിയുടെ  യിഗിതിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പിവി സിന്ധുവിന്റെ ജയം

Author : സമകാലിക മലയാളം ഡെസ്ക്

ബാലി: ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. തുര്‍ക്കിയുടെ  യിഗിതിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പിവി സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-13,21-10. 

കഴിഞ്ഞ മാസം ഡെന്‍മാര്‍ക്ക് ഓപ്പണിലും യിഗിത്തിനെ സിന്ധു തോല്‍പ്പിച്ചിരുന്നു. യിഗിത്തിന് എതിരായ ജയ കണക്ക് 4-0ലേക്കും പിവി സിന്ധു എത്തിച്ചു. ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഇതുവരെ സിന്ധുവിന്റെ മുന്‍പിലേക്ക് എത്തിയത്. 

എന്നാല്‍ സെമി ഫൈനല്‍ മുതല്‍ സിന്ധുവിന് കാര്യങ്ങള്‍ കടുപ്പമാവും. ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്ന ടോപ് സീഡായ അകാനെ യമുകാച്ചി-ചോച്ചുവോങ് മത്സരത്തിലെ വിജയിയാണ് സെമിയില്‍ സിന്ധുവിനെ നേരിടുക. 

പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ കിഡംബി ശ്രീകാന്തും എച്ച്എസ് പ്രണോയിയുമാണ് നേര്‍ക്കുനേര്‍ വരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍'; ജനവികാരമെന്ന് മുസ്ലിം ലീഗ്

ഇറാനെതിരെ വീണ്ടും സൈനിക നീക്കം?, എണ്ണവില 125 ഡോളര്‍ കടന്നു; നാലുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍, ഇന്ധനവില കൂടുമോ?

ആസ്ത്മയെ പ്രതിരോധിക്കാം, ശീലങ്ങൾ മാറ്റാം ആരോഗ്യത്തോടെയിരിക്കാം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പരിഗണന 70 വയസ്സ് കഴിഞ്ഞവര്‍ക്ക്, വഴിപാട് കൗണ്ടറുകള്‍ കൂട്ടി

22 വര്‍ഷങ്ങള്‍ക്കു ശേഷം, മണര്‍കാട് കാവില്‍ പള്ളിപ്പാന; അറിയാം ഐതീഹ്യവും പ്രാധാന്യവും

SCROLL FOR NEXT