ഫോട്ടോ: ട്വിറ്റർ 
Sports

ആഞ്ഞടിച്ച് റബാഡ; സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്‍പില്‍ വിറച്ച് ബംഗ്ലാദേശ്, ബാറ്റിങ് തകര്‍ച്ച

34 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ബംഗ്ലാദേശിന്റെ അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്മാരും കൂടാരം കയറി

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ട്വന്റി20 ലോകകപ്പില്‍ ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകര്‍ത്ത് സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍. 34 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ബംഗ്ലാദേശിന്റെ അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്മാരും കൂടാരം കയറി. 11 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയിലാണ് ബംഗ്ലാദേശ്. 

തന്റെ ആദ്യ മൂന്ന് ഓവറിലേക്ക് എത്തിയപ്പോള്‍ തന്നെ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. 12 റണ്‍സിന് ഇടയിലാണ് ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകള്‍ വീണത്. ഓപ്പണര്‍ ലിറ്റന്‍ ദാസ് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്. സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരുടെ ആക്രമണത്തിന് പിന്നാലെ വന്ന സ്പിന്നര്‍ ശംസിയും വിക്കറ്റ് വീഴ്ത്തി. 

റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ നോര്‍ജെയും പ്രെടോറിയസും ഒരു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സൗമ്യ സര്‍ക്കാരും മുഷ്ഫിഖര്‍ റഹീമും അഫിഫ് ഹൊസെയ്‌നും പൂജ്യത്തിനാണ് മടങ്ങിയത്. മഹ്മദുള്ള മൂന്ന് റണ്‍സ് എടുത്തും കൂടാരം കയറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT