രഹാനെ, കോഹ് ലി/ഫയൽ ചിത്രം 
Sports

രഹാനെ, ജഡേജ, ഇശാന്ത് ശര്‍മ എന്നിവരെ മാറ്റിയേക്കും; ഓവലിലെ ഇന്ത്യയുടെ സാധ്യത ഇലവന്‍

സ്പിന്നിന് കുറച്ച് കൂടി പിന്തുണ ലഭിക്കുന്ന ഓവലില്‍ ആര്‍ അശ്വിന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഓവല്‍: ലീഡ്‌സില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവുമോ എന്ന ചോദ്യമാണ് ഉയര്‍ന്നത്. യുക്തിയോടേയും വിവേകപൂര്‍വം ചെയ്യേണ്ട കാര്യമെന്നായിരുന്നു ഇതേ കുറിച്ച് ചോദിച്ചപ്പോഴുള്ള കോഹ്‌ലിയുടെ പ്രതികരണം. 

മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ഹനുമാ വിഹാരി, ശര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, വൃധിമാന്‍ സാഹ, ഉമേഷ് യാദവ് എന്നിവരാണ് അവസരം കാത്ത് ഇറിക്കുന്നത്. സ്പിന്നിന് കുറച്ച് കൂടി പിന്തുണ ലഭിക്കുന്ന ഓവലില്‍ ആര്‍ അശ്വിന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇശാന്ത് ശര്‍മയ്ക്ക് പകരം ശര്‍ദുല്‍ താക്കൂറും രഹാനെയ്ക്ക് പകരം വിഹാരിയും ടീമിലേക്ക് എത്തുമോ എന്നതാണ് മറ്റൊരു ചോദ്യം. പരമ്പരയില്‍ സ്ഥിരത കണ്ടെത്താന്‍ വിഹാരിക്ക് കഴിഞ്ഞിട്ടില്ല. പൂജാര, കോഹ്‌ലി, രാഹുല്‍, രോഹിത് ശര്‍മ എന്നിവര്‍ നാലാം ടെസ്റ്റിനുള്ള ടീമിലുണ്ടാവും എന്ന് ഉറപ്പാണ്. 

അശ്വിനെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ രവീന്ദ്ര ജഡേജ പുറത്തിരിക്കേണ്ടതായി വരും. രണ്ട് പേരേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ നാല് പേസര്‍ ഒരു സ്പിന്നര്‍ എന്നതിന് പകരം മൂന്ന് പേസര്‍ രണ്ട് സ്പിന്നര്‍ എന്നാവും ഇന്ത്യയുടെ കോമ്പിനേഷന്‍. 

ഇശാന്ത് ശര്‍മ ഓവലില്‍ കളിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ മറ്റൊരു പേസറാണോ സ്പിന്നറാണോ ഇശാന്തിന് പകരമെത്തുക എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു ടെസ്റ്റ് മാത്രം വിലയിരുത്തി ഇശാന്തിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റരുത് എന്ന വാദവും ഉയരുന്നുണ്ട്.

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, പൂജാര, കോഹ് ലി, വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ബൂമ്ര, സിറാജ്, ശര്‍ദുല്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT