ഫോട്ടോ: ബിസിസിഐ, ട്വിറ്റർ 
Sports

ടീമിനൊപ്പം ചേര്‍ന്ന് രാഹുലും മായങ്കും, കോവിഡ് നെഗറ്റീവായി നവ്ദീപ് സെയ്‌നിയും

വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ഓപ്പണര്‍ മായങ്ക് അഗര്‍വാളും ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ഓപ്പണര്‍ മായങ്ക് അഗര്‍വാളും ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. കോവിഡ് പോസിറ്റീവായ ഐസൊലേഷനില്‍ ആയിരുന്ന നവ്ദീപ് സെയ്‌നിയും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. 

രണ്ടാം ഏകദിനത്തിന് മുന്‍പായി കളിക്കാര്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ കരുത്ത് കൂട്ടുന്നു. ബുധനാഴ്ചയാണ് വിന്‍ഡിസിന് എതിരായ പരമ്പരയിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നാണ് കെഎല്‍ രാഹുല്‍ ആദ്യ ഏകദിനം കളിക്കാതിരുന്നത്. 

ഇന്ത്യന്‍ ടീമിലെ നാല് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെയാണ് മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് ചേര്‍ത്തത്. എന്നാല്‍ ടീമിനൊപ്പം ചേരുന്നതിന് മുന്‍പുള്ള ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നതിനാലാണ് മായങ്കിന് ആദ്യ ഏകദിനം നഷ്ടമായത്. ഇതേ തുടര്‍ന്ന് രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 

മായങ്ക് മടങ്ങി എത്തുന്നതോടെ ഓപ്പണിങ്ങിലേക്ക് രോഹിത്തിനൊപ്പം കൊണ്ടുവരുമോ എന്ന ചോദ്യവും ഉയരുന്നു. ആദ്യ ഏകദിനത്തില്‍ ബാറ്റ് ചെയ്ത ഇഷാന്‍ കിഷന്‍ 36 പന്തില്‍ നിന്ന് 28 റണ്‍സ് ആണ് നേടിയത്. രണ്ടാം ഏകദിനത്തിലും ഇഷാനൊപ്പം നില്‍ക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകുമോ എന്നറിയണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT