വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Sports

ഋഷഭ് പന്തിന്റെ സെഞ്ചുറി, കുതിച്ചുപൊങ്ങി ദ്രാവിഡിന്റെ ആഘോഷം; വിഡിയോ വൈറൽ 

പന്ത് സെഞ്ചുറിയിലേക്ക് എത്തിയപ്പോൾ ഡ്രസ്സിങ് റൂമിൽ നിന്നുയർന്ന പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റൺ: 98-5 എന്ന നിലയിൽ തകർച്ച മുൻപിൽ കണ്ട ഇന്ത്യയെ തിരികെ കയറ്റിയത് ഋഷഭ് പന്ത് തന്നയാണ്. അൺഓർത്തഡോക്‌സ് ഷോട്ടുകളുമായി കാണികളെ ത്രില്ലടിപ്പിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ 89 പന്തിലാണ് സെഞ്ചുറി തികച്ചത്. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് ഇത്. പന്ത് സെഞ്ചുറിയിലേക്ക് എത്തിയപ്പോൾ ഡ്രസ്സിങ് റൂമിൽ നിന്നുയർന്ന പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. 

തകർച്ച മുൻപിൽ കണ്ടിടത്ത് നിന്ന് ഇംഗ്ലണ്ടിന് മേൽ ആക്രമണം അഴിച്ചുവിട്ട് ടീമിനെ തിരികെ കൊണ്ടുവന്ന പന്തിന്റെ സെഞ്ചുറി രാഹുൽ ദ്രാവിഡും കോഹ് ലിയും ഉൾപ്പെടെയുള്ള താരങ്ങൾ ഡ്രസ്സിങ് റൂമിലിൽ വലിയ ആഘോഷത്തോടെയാണ് സ്വീകരിച്ചത്. ദ്രാവിഡിന്റെ ആവേശം കണ്ട കൗതുകത്തിലാണ് ആരാധകർ. സീറ്റിൽ നിന്ന് കുതിച്ചെഴുന്നേറ്റ ദ്രാവിഡ് കൈകൾ രണ്ടുമുയർത്തി യുവതാരത്തെ അഭിനന്ദിച്ചു. 

പൊതുവേ ശാന്തനായി കാണുന്ന ദ്രാവി‍ഡിനെ ഇത്രയധികം ആവേശത്തിൽ കണ്ടത് ക്രിക്കറ്റ് ആരാധകരെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. പന്ത് അത്രമാത്രം സ്പെഷ്യൽ ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.  ടെസ്റ്റിലെ പന്തിന്റെ അഞ്ചാമത്തെ സെഞ്ചുറിയായിരുന്നു ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി