Rahul Dravid to be honoured with Lifetime Achievement Award by BCCI file
Sports

ഏറ്റെടുത്ത റോളുകൾ ഗംഭീരമാക്കി, ദ്രാവിഡ് എന്ന 'വൻ മതിലിന്' ബിസിസിഐയുടെ അംഗീകാരം

ഇന്ത്യൻ ക്രിക്കറ്റിലെ പ്രശസ്തമായ ‘ബിഗ് ഫോർ’ ബാറ്റിങ് നിരയുടെ ഭാഗമായിരുന്നു ദ്രാവിഡ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇതിഹാസ താരം രാഹുൽ ദ്രാവിഡിന് ബിസിസിഐയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് ആണ് കേണൽ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിക്കുന്നത്. മാർച്ച് 15ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കുക.

ഇന്ത്യൻ ക്രിക്കറ്റിലെ പ്രശസ്തമായ ‘ബിഗ് ഫോർ’ ബാറ്റിങ് നിരയുടെ ഭാഗമായിരുന്നു ദ്രാവിഡ്. ഒരു കാലഘട്ടത്തിൽ ഇന്ത്യയുടെ ശക്തമായ ബാറ്റിങ് നിരയിൽ സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരോടൊപ്പം ശക്തമായ സാന്നിധ്യമായിരുന്നു ദ്രാവിഡ്. കൂടുതൽ സമയം ക്രീസിൽ നിന്ന് മെച്ചപ്പെട്ട ഇന്നിങ്സ് പടുത്തുയർത്താൻ താരത്തിന് പ്രത്യേക ഒരു കഴിവ് തന്നെ ഉണ്ടായിരുന്നു. 'ഇന്ത്യയുടെ വൻ മതിൽ' എന്ന പേരിലും അറിയപ്പെട്ടിരുന്ന കളിക്കാരൻ കൂടിയാണ് ദ്രാവിഡ്.

2012ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ദ്രാവിഡ് കമന്ററി രംഗത്തേക്കാണ് ആദ്യം കടന്നത്. പിന്നീട് ഇന്ത്യൻ പരിശീലകനായി ക്രിക്കറ്റ് രംഗത്ത് സജീവമായി. ഇന്ത്യയുടെ അണ്ടർ-19 ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ആദ്യം. 2018 അണ്ടർ-19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുക്കുന്നതിൽ മുഖ്യപനക് വഹിച്ചതും ദ്രാവിഡ് ആയിരുന്നു. അന്നത്തെ ഇന്ത്യൻ ടീമിൽ ശുഭ്മാൻ ഗിൽ, പൃത്വി ഷാ തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു.

അതിനുശേഷം ഇന്ത്യ എ ടീമിനൊപ്പം പരിശീലകനായി പ്രവർത്തിച്ചിരുന്നു. ഒടുവിൽ ദ്രാവിഡിനെ 2021ൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഹെഡ് കോച്ചായി നിയമിച്ചു.

ദ്രാവിഡിന്റെ പരിശീലന കാലത്ത് ഇന്ത്യൻ ടീം നിരവധി ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. 2023ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റിരുന്നു. എന്നാൽ 2024ൽ നടന്ന ടി20 ലോകകപ്പിൽ കിരീടം നേടി ഇന്ത്യയുടെ അഭിമാനം വാനോളമുയർത്താൻ ദ്രാവിഡിനും സംഘത്തിനും കഴിഞ്ഞിരുന്നു.

Rahul Dravid to be honoured with Lifetime Achievement Award by BCCI.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

കണ്ണിന്റെ തടത്തിലും കാലിനും നീര്, ശ്വാസതടസ്സം; നിസ്സാരമാക്കരുത്, അറിയാം വൃക്കരോ​ഗ ലക്ഷണങ്ങൾ

'ദേവദൂതനിലെ അലീന, ചക്രത്തില്‍ മോഹന്‍ലാലിന്റെ നായിക'; നിരസിച്ചതില്‍ കുറ്റബോധമില്ല; എന്തുകൊണ്ട് പിന്നെ അഭിനയിച്ചില്ലെന്ന് ദീപ നായര്‍

36 മുതല്‍ 37 ഡിഗ്രി വരെ ചൂട്; എട്ടു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

'ലിപ് ലോക്ക് രംഗം പ്രശ്‌നമായി, സിനിമ ഉപേക്ഷിക്കാന്‍ രക്ഷിതും കുടുംബവും നിര്‍ബന്ധിച്ചു'; രശ്മികയുടെ അമ്മയുടെ ഓഡിയോ പുറത്ത്

SCROLL FOR NEXT