രാഹുൽ ദ്രാവിഡ്, സൗരവ് ​ഗാം​ഗുലി/ഫയൽ ചിത്രം 
Sports

ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാവും, സ്ഥിരീകരിച്ച് സൗരവ് ​ഗാം​ഗുലി

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ ദ്രാവിഡ് ആയിരിക്കും പരിശീലകൻ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് പരിശീലകനാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ​ഗാം​ഗുലി. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ദ്രാവിഡ്. ഇന്ത്യൻ അണ്ടർ 19, എ ടീമുകളുടെ നിരീക്ഷണ ചുമതലയും ദ്രാവിഡിനുണ്ട്. 

ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ ദ്രാവിഡ് ആയിരിക്കും പരിശീലകൻ എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതാണ് ഇപ്പോൾ ബിസിസിഐ പ്രസിഡന്റ് സ്ഥിരീകരിക്കുന്നത്. 2014ലെ ഇന്ത്യൻ ടീമിന്റെ ഇം​ഗ്ലണ്ട് പര്യടനത്തിന്റെ സമയം ദ്രാവിഡ് ബാറ്റിങ് കൺസൾറ്റന്റായിരുന്നു. നികുതി ഇളവുകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രതികരണം വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും ​ഗാം​ഗുലി വ്യക്തമാക്കി. 

ജൂലൈയിലാണ് ലങ്കയിലെ ഇന്ത്യയുടെ വൈറ്റ് ബോൾ പരമ്പര. ഈ സമയം മുഖ്യപരിശീലകൻ രവി ശാസ്ത്രി ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം ഇം​ഗ്ലണ്ടിലായിരിക്കും. ഇതിനാലാണ് രാഹുൽ ദ്രാവിഡിനെ വൈറ്റ്ബോൾ ടീമിന്റെ പരിശീലകനായി നിശ്ചയിച്ചിരിക്കുന്നത്. ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ ലങ്കയിൽ നയിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളെ ഉൾക്കൊള്ളിച്ചാണ് ഇന്ത്യ ലങ്കയിൽ ടി20, ഏകദിന പരമ്പരകൾ കളിക്കുന്നത്. 

വിജയ് ഹസാരെ ട്രോഫിയിലെ മിന്നും പ്രകടനത്തിന് പിന്നാലെ പൃഥ്വി ഷാ ടീമിലേക്ക് എത്തി. ഇം​ഗ്ലണ്ടിനെതിരായ പരമ്പരയിൽ സ്ഥാനം നഷ്ടമായ മലയാളി താരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചു. ഐപിഎല്ലിലെ അരങ്ങേറ്റത്തിൽ തന്നെ രാജസ്ഥാൻ റോയൽസിന് വേണ്ടി തിളങ്ങിയ ചേതൻ സക്കറിയയ്ക്കും ടീമിലേക്ക് വിളിയെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT