വിഡിയോ സ്ക്രീൻ ഷോട്ട് 
Sports

രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോ ഇടിച്ചു; ശാന്തത വിട്ട്, ഡ്രൈവറുമായി തർക്കം! (വിഡിയോ)

ബം​ഗളൂരു ന​ഗരത്തിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു. ബം​ഗളൂരു ന​ഗരത്തിൽ വച്ചാണ് സംഭവം. ദ്രാവിഡിന്റെ എസ്‌യുവിയിൽ ​ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. പൊതുവെ വലിയ രീതിയിൽ വികാര പ്രകടനങ്ങൾക്ക് അടിപ്പെടാത്ത ദ്രാവിഡിനു പക്ഷേ ഇത്തവണ പിടിവിട്ടു. അദ്ദേഹം ഓട്ടോക്കാരനുമായി തർക്കിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

റോഡിൽ വച്ച് ദ്രാവിഡും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കം നടന്നു. കുറച്ചു നിമിഷങ്ങൾ തർക്കം നീണ്ടു. ബം​ഗളൂരു ന​ഗരത്തിൽ കുന്നിങ്കഹം റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ ​ദ്രാവിഡിനെ ഓട്ടോ ഡ്രൈവർക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ടി20 ലോകകപ്പ് ജയത്തിനു പിന്നാലെ ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ദ്രാവിഡ് നിലവിൽ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT