രവീന്ദ്ര ജഡേജ SOURCE: IPL
Sports

ലഖ്‌നൗവിനെ എറിഞ്ഞിട്ട് രാജസ്ഥാന്‍; 40 റണ്‍സിന്റെ ജയം

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലഖ്‌നൗ 119 റണ്‍സിന് പുറത്തായി. രാജസ്ഥാന്‍ ബൗളിങ്ങിന് മുന്നില്‍ ലഖ്‌നൗവിന് പിടിച്ചുനില്‍ക്കാനായില്ല. ജൊഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ തുടക്കത്തില്‍ തന്നെ പതറി. 11 റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആയുഷ് ബദോനി, ഋഷഭ് പന്ത്, മാര്‍ക്രം എന്നിവര്‍ ഡക്കായി മടങ്ങി. മിച്ചല്‍ മാര്‍ഷും നിക്കൊളാസ് പുരാനുമാണ് ടീമിനെ മുന്നോട്ടുനയിച്ചത്. പുരാന്‍ 22 റണ്‍സെടുത്തും ഹിമ്മത്ത് സിങ് 15 റണ്‍സുമെടുത്ത് പുറത്തായി. വിക്കറ്റുകള്‍ വീഴുമ്പോഴും മിച്ചല്‍ മാര്‍ഷാണ് ടീമിന് ആശ്വാസമായത്. അര്‍ധസെഞ്ചുറിയോടെ താരം ടീമിനെ നൂറുകടത്തിയെങ്കിലും പിന്നാലെ കൂടാരം കയറി. 41 പന്തില്‍ 55 റണ്‍സാണ് മാര്‍ഷിന്റെ സമ്പാദ്യം.

പിന്നീട് വന്നവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി. മുകുള്‍ ചൗധരി(7), മുഹമ്മദ് ഷമി(6), മായങ്ക് യാദവ്(5) എന്നിവര്‍ നിരാശപ്പെടുത്തി. അതോടെ ലഖ്നൗ പരാജയത്തിലേക്ക് നീങ്ങി. ഒടുക്കം 119 റണ്‍സിന് എല്ലാവരും പുറത്തായി. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റോടെ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് മാത്രമാണ് അടിച്ചെടുക്കാന്‍ കഴിഞ്ഞത്. 43 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ലഖ്‌നൗവിന്റെ പേസ് ബൗളിങ് നിരയാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്.

വൈഭവ് സൂര്യവംശി എട്ട് റണ്‍സും യശസ്വി ജയ്സ്വാള്‍ 22 റണ്‍സും നേടി തുടക്കത്തിലേ പുറത്തായത് ടീമിന് കനത്ത തിരിച്ചടിയായി. മൂന്നാമനായി കളത്തിലിറങ്ങിയ ധ്രുവ് ജുറേല്‍ പൂജ്യത്തിനും പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ധ്രുവ് പുറത്തായത്. തൊട്ടു പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 20 റണ്‍സും ഷിമ്രോണ്‍ ഹെറ്റ്മെയര്‍ക്ക് 22 റണ്‍സും നേടാനേ കഴിഞ്ഞുള്ളൂ. പിന്നാലെ ഡൊണോവന്‍ ഫെരേര 19 പന്തില്‍ 20 റണ്‍സ് എടുത്തു പുറത്തായതോടെ ടീം സമ്മര്‍ദ്ദത്തിലായി.

ഒടുവില്‍ രവീന്ദ്ര ജഡേജയെ കൂട്ട് പിടിച്ച് ശിവം ദുബെ നടത്തിയ ചെറുത്ത് നില്‍പ്പാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ലഖ്‌നൗവിന് വേണ്ടി മികച്ച പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. പ്രിന്‍സ് യാദവ്, മണിമാരന്‍ സിദ്ധാര്‍ഥ്, മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Rajasthan Royals vs Lucknow Super Giants Flag; RR won by 40 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉറക്കത്തിൽ മൂര്‍ഖന്റെ കടിയേറ്റു; ചിറയിന്‍കീഴിൽ എട്ടു വയസ്സുകാരൻ മരിച്ചു

'നീ ഇല്ലാതെ എങ്ങനെ ഇനി ലൊക്കേഷനിലേക്ക് പോകും, വേദന താങ്ങാനാകുന്നില്ല'; വിങ്ങലോടെ നമിത പ്രമോദ്

'വാംഖഡെയിൽ ഇന്ന് തീപാറും'; ധോനിയും രോഹിത്തും നേർക്ക് നേർ, സഞ്ജു തിളങ്ങുമോ?

ഇനി ചൂടുകാലത്ത് മേക്കപ്പ് ഒലിച്ചുപോകാതെ ഇരിക്കും

വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ഇന്ധനവില കൂടുമോ?; ബ്രെന്‍ഡ് ക്രൂഡ് വില വീണ്ടും നൂറ് ഡോളര്‍ കടന്നു, ഹോര്‍മുസില്‍ സംഘര്‍ഷം പുകയുന്നു

SCROLL FOR NEXT