Rajat Patidar x
Sports

രജത് പടിദാര്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്, പകരം ഈ താരം

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടത്തിനുള്ള ഇന്ത്യ എ ടീമില്‍ മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: എസിസി റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ഏകദിന പോരാട്ടത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്നു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ രജത് പടിദാര്‍ പുറത്ത്. പരിക്കാണ് താരത്തിനു വിനയായത്. രജതിന്റെ പകരക്കാരനായി ആയുഷ് ബദോനിയെ ടീമിലെടുത്തു. പരിക്കിന്റെ വേവലാതികൾ വിടാതെ പിന്തുടരുന്നതിനാൽ താൻ 50 ഓവർ കളിക്കാൻ പരിപൂർണ ഫിറ്റല്ലെന്നു താരം ബിസിസിഐയെ അറിയിച്ചതോടെയാണ് ആർസിബി നായകനെ ഒഴിവാക്കിയത്.

ഇന്ത്യ എ ടീം വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു രജത് പടിദാര്‍. പകരം റിങ്കു സിങാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. തിലക് വര്‍മയാണ് ടീമിനെ നയിക്കുന്നത്. ഈ മാസം 19 മുതല്‍ ദോഹയിലാണ് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടം.

ടി20 സ്‌പെഷലിസ്റ്റുകളായ താരങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ എ ടീം. അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, റിങ്കു, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രഭ്‌സിമ്രാന്‍ സിങ് അടക്കമുള്ള താരങ്ങള്‍ ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ സ്പിന്നര്‍മാരുടെ സംഘവും ടീമിലുണ്ട്. വിപ്രജ് നിഗം, ഹര്‍ഷ് ദുബെ അടക്കമുള്ളവരാണ് ടീമില്‍ ഇടം കണ്ടത്.

യുഎഇ, നേപ്പാള്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് ടീമുകളാണ് കളിക്കുന്നത്. നവംബര്‍ 22നാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍. ഇരു ഗ്രൂപ്പിലേയും രണ്ട് മികച്ച ടീമുകള്‍ സെമിയില്‍ ഏറ്റുമുട്ടും. നവംബര്‍ 26, 27 തീയതികളിലാണ് സെമി പോരാട്ടം. ഫൈനല്‍ നവംബര്‍ 29ന്.

  • ഇന്ത്യ എ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, പ്രഭ്‌സിമ്രാന്‍ സിങ്, റിങ്കു സിങ്, കുമാര്‍ കുശാഗ്ര, സൂര്യാംശ് ഷെഡ്‌ജെ, ഷഹബാസ് അഹമദ്, വിപ്രജ് നിഗം, ഹര്‍ഷ് ദുബെ, തനുഷ് കൊടിയാന്‍, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ്, അര്‍ഷാദ് ഖാന്‍, ആയുഷ് ബദോനി.

Rajat Patidar has pulled out of India's squad for the upcoming ACC Rising Stars Asia Cup after informing the BCCI that he does not wish to be considered for selection in the 50-over format while managing his existing injury concerns

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാശ്രയ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണ്ട; എന്‍ഒസി പുതുക്കുന്നതിനും ഇളവ്

ലാല്‍ ജോസ്, ജീത്തു സിനിമകളില്‍ കമ്മിറ്റ് ചെയ്തിട്ട് ഒഴിവാക്കി; ആ പടങ്ങളില്‍ ഞാനില്ലെന്ന് അറിയുന്നത് വാര്‍ത്തയിലൂടെ: ഇനിയ

'സ്വപ്നങ്ങൾക്ക് തീ കൊളുത്തുന്ന സ്പാർക്ക്’; ദുൽഖർ ചിത്രത്തിൽ തീപ്പൊരി ലുക്കിൽ ശ്രുതി ഹാസൻ

മുഹൂർത്ത വ്യാപാരത്തിൽ നേട്ടത്തോടെ തുടക്കം കുറിച്ച് ഇന്ത്യൻ ഓഹരി വിപണി; സംവത് 2083-നെ വരവേറ്റ് സെൻസെക്സും നിഫ്റ്റിയും പച്ചപ്പിൽ

ഓൺലൈൻ വഴി വാങ്ങിയ ചെരുപ്പ് മാറ്റാൻ ശ്രമിച്ച വയോധികന് നഷ്ടമായത് 2.69 ലക്ഷം രൂപ; വാട്സാപ്പ് വിഡിയോ കോളിലൂടെ തട്ടിപ്പ്