Raphinha x
Sports

വീണ്ടും റഫീഞ്ഞ ഹാട്രിക്ക്; ഏഴിൽ ഏഴും ജയിച്ച് ബാഴ്സലോണ!

സ്പാനിഷ് ലാ ലി​ഗയിൽ ചാംപ്യൻമാർ അപരാജിത കുതിപ്പ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മാ‍ഡ്രിഡ്: സ്പാനിഷ് ലാ ലി​ഗയിൽ സീസണിലെ തുടരെ ഏഴാം പോരാട്ടവും വിജയിച്ച് ചാംപ്യൻമാരായ ബാഴ്സലോണ കുതിപ്പ് തുടരുന്നു. ബ്രസീൽ താരം റഫീഞ്ഞയുടെ തുടർച്ചയായ രണ്ടാം ലാ ലി​ഗ ഹാട്രിക്ക് ബലത്തിൽ അവർ 1-3ന് സെവിയ്യയെ അവരുടെ ഹോമിൽ പാരാജയപ്പെടുത്തിയാണ് ബാഴ്സലോണ അപരാജിത മുന്നേറ്റം തുടർന്നത്. സീസണിലെ കടുത്ത വെല്ലുവിളിയാണ് ഇത്തവണ ഹാൻസി ഫ്ലിക്കിനും സംഘത്തിനും നേരിടേണ്ടി വന്നതെങ്കിലും അവർ പതറാതെ തന്നെ മത്സരം പിടിച്ചെടുത്തു.

തുടർച്ചയായ രണ്ടാം ഹാട്രിക്കോടെ 7 കളിയിൽ നിന്നു റഫീഞ്ഞ നേടുന്ന ​ഗോളുകളുടെ എണ്ണം 12 ആയി! ചാംപ്യൻസ് ലീ​ഗിൽ താരത്തിന് രണ്ട് ​ഗോളുകളുമുണ്ട്.

കളിയുടെ 18ാം മിനിറ്റിൽ യൂസഫ് ഫൊഫാനയിലൂടെ സെവിയ്യയാണ് ലീഡ് എടുത്തത്. എന്നാൽ ആ​ഹ്ലാദത്തിന് 4 മിനിറ്റ് മാത്രമായിരുന്നു ആയുസ്. 22ാം മിനിറ്റിൽ റഫീഞ്ഞ തന്റെ ആദ്യ ​ഗോളിലൂടെ ബാഴ്സയ്ക്ക് സമനില സമ്മാനിച്ചു. ആദ്യ പകുതിയിൽ പിന്നീട് അവസരങ്ങൾ സൃഷ്ടിക്കാൻ ബുദ്ധിമുട്ടിച്ച് ബാഴ്സയ്ക്ക് സെവിയ്യ വെല്ലുവിളി തീർത്തെങ്കിലും രണ്ടാം പകുതിയിൽ ബാഴ്സലോണ മത്സരം പൂർണമായും വരുതിയിൽ നിർത്തി.

രണ്ടാം പകുതിയിലാണ് ബാഴ്സലോണ ശേഷിച്ച രണ്ട് ​ഗോളുകൾ കൂടി നേടുന്നത്. രണ്ടിനും വഴിയൊരുക്കിയത് യുവ വിസ്മയ താരം ലമീൻ യമാലും. 52ാം മിനിറ്റിൽ യമാലിന്റെ പാസിൽ നിന്ന് റഫീഞ്ഞ ഹെഡ്ഡറിലൂടെ വല ചലിപ്പിച്ചു. പിന്നാലെ 69ാം മിനിറ്റിൽ യമാലിന്റെ മറ്റൊരു മനോഹര പാസും സ്വീകരിച്ച് റഫീഞ്ഞ തന്റെ ഹാട്രിക്കും ടീമിന്റെ വിജയവും ഉറപ്പിച്ചു.

Raphinha scores another treble: Barcelona moved provisionally six points clear of second-placed Real Madrid, ‌which has a game in hand and plays Atletico Madrid on Sunday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി: നവംബർ 8-ന് കൊടിയേറ്റം; വിശ്വപ്രസിദ്ധമായ രഥസംഗമം നവംബർ 16-ന്

എസ്എസ്എൽസി : മിനിമം മാർക്ക് നിബന്ധന ഇക്കൊല്ലമില്ല; ഉത്തരവ് മരവിപ്പിച്ചു

'9,268' ദിവസത്തിന് ശേഷം ആദ്യ ​ഗോൾ, ആദ്യ ജയം!

മാസപ്പടി ഇടപാട്: വിഡി സതീശന്‍- രമേശ് ചെന്നിത്തല കൂടിക്കാഴ്ച മറ്റന്നാള്‍; ഇഡി കത്തില്‍ തീരുമാനം