ഫോട്ടോ: ട്വിറ്റർ 
Sports

മാക്സ്‌വെലിനും വിനിക്കും കലക്കൻ സ്വീകരണമൊരുക്കി ആർസിബി; പാട്ടും നൃത്തവുമായി കളറാക്കി സഹ താരങ്ങൾ! (വീഡിയോ)

പാട്ടും നൃത്തവുമായി വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങൾ ചടങ്ങിനെ കളർഫുളാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അടുത്തിടെ വിവാഹിതരായ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെൽ ഇന്ത്യൻ വംശജയായ വധു വിനി രാമനും ​ഗംഭീര സ്വീകരണമൊരുക്കി ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ബാംഗ്ലൂർ ടീം പ്രിയ താരത്തിനും ഭാര്യയ്ക്കും സ്വീകരണമൊരുക്കിയത്.

പാട്ടും നൃത്തവുമായി വിരാട് കോഹ്‌ലി അടക്കമുള്ള താരങ്ങൾ ചടങ്ങിനെ കളർഫുളാക്കി. ആഘോഷത്തിന്റെ വീഡിയോ ആർസിബി പുറത്തുവിട്ടു.

ടീം ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയും ടീമിലെ മറ്റു വിദേശ താരങ്ങളും അവരുടെ ഭാര്യമാരുമെല്ലാം പരമ്പരാഗത ഇന്ത്യൻ വേഷങ്ങളണിഞ്ഞാണ് പരിപാടിക്കെത്തിയത്. പിങ്ക് കുർത്തയും പൈജാമയും ധരിച്ചെത്തിയ ഡുപ്ലസിയും പച്ച സാരിയിലെത്തിയ ഭാര്യ ഇമാരിയും ശ്രദ്ധ നേടി.

ഇക്കഴിഞ്ഞ ‍മാർച്ച് 27നായിരുന്നു തമിഴ് ആചാര പ്രകാരം ഗ്ലെൻ മാക്സ്‌വെൽ – വിനി രാമൻ വിവാഹം. ഇതിനായി പരമ്പരാഗത മഞ്ഞ നിറത്തിൽ തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹ നിശ്ചയം നടത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നു വിവാഹം നടത്താനായില്ല. വിനി ജനിച്ചത് ഓസ്ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. 2017 മുതൽ ഇരുവരും പ്രണയത്തിലാണ്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT