Real Madrid stars Rudiger and Bellingham x
Sports

ബെല്ലിങ്ഹാമും റൂ‍ഡി​ഗറും സെക്യൂരിറ്റിക്കാരെ തല്ലി! ഞെട്ടിക്കും റിപ്പോർട്ട്

ആരോപണങ്ങളിൽ ഉലഞ്ഞ് റയൽ മാഡ്രിഡ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മാഡ്രിഡ്: വലൻസിയക്കെതിരായ ലാ ലി​ഗ പോരാട്ടത്തിൽ 3-0ത്തിനു നേടിയ വിജയത്തിന്റെ ശോഭ കെടുത്തുന്ന ആരോപണങ്ങളിൽ ഉലഞ്ഞ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചതിനു പിന്നാലെ ‍ഡ്രസിങ് റൂം ടണലിൽ റയൽ മാഡ്രിഡ് താരങ്ങൾ ഉൾപ്പെട്ട അക്രമ സംഭവങ്ങൾ അരങ്ങേറിയെന്ന ‍ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ടണലിൽ വച്ച് റയൽ മാഡ്രിഡ് താരങ്ങളായ അന്റോണിയോ റൂഡി​ഗറും ജൂഡ് ബെല്ലിങ്ഹാമും 2 സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സ്പാനിഷ് മാധ്യമപ്രവർത്തകനായ നാച്ചോ സാഞ്ചോസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ മത്സരത്തിന്റെ ഔദ്യോ​ഗിക മാച്ച് റഫറി റിപ്പോർട്ടിൽ ഈ കളിക്കാർ ആരും തന്നെ ഏതെങ്കിലും തരത്തിലുള്ള കൈയേറ്റങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പരാമർശിച്ചിട്ടില്ല.

നവംബർ 7 ശനിയാഴ്ച നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ വാ​ഗ്വാദം അരങ്ങേറിയിരുന്നു. പിന്നാലെ ആദ്യ പകുതി തീർന്നു താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ സംഘർഷമുണ്ടായെന്നും റൂഡി​ഗറും ബെല്ലിങ്ഹാമും സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചെന്നുമാണ് ഉയരുന്ന ആരോപണം. കാമറകളുടെ കണ്ണുവെട്ടിച്ചാണ് അക്രമം അരങ്ങേറിയത് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഘർഷത്തിനിടെ റൂഡി​ഗറും ബെല്ലിങ്ഹാമും സെക്യൂരിറ്റി ജീവനക്കാരുടെ മുഖത്തടിച്ചു എന്നാണ് നാറ്റോ സാഞ്ചസിന്റെ റിപ്പോർട്ടിൽ പറയുന്നത്. സെക്യൂരിറ്റി ജീവനക്കാർ ഇക്കാര്യം റഫറിയെ അറിയിക്കുകയും അദ്ദേഹം വിവരങ്ങൾ രേഖപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. ടണലിലേക്ക് പ്രവേശിക്കുമ്പോൾ ബെല്ലിങ്ഹാമും എഡർ മിലിറ്റോയും വലൻസിയ താരങ്ങളുമായി പ്രകോപനപരമായ രീതിയിൽ സംസാരിച്ചെന്നും സെക്യൂരിറ്റി ജീവനക്കാർ ഈ വിഷയവും റഫറിയ്ക്ക് റിപ്പോർട്ട് ചെയ്തതായും വിവരമുണ്ട്.

എന്നാൽ മത്സര ശേഷം പുറത്തിറങ്ങിയ റഫറിയുടെ ഔദ്യോ​ഗിക റിപ്പോർട്ടിൽ ഈ സംഭവങ്ങളെല്ലാം വ്യത്യസ്തമായ രീതിയിലാണ് പറയുന്നത്. വലൻസിയ സ്പോർട്ടിങ് ഡയറക്ടർ ബ്രൗലിയോ വാസ്ക്വസ് റഫറിയുടേയും അസിസ്റ്റന്റിയും അടുത്തേക്ക് രോഷത്തോടെ എത്തിയതിനെക്കുറിച്ചും അവിടെ പൊലീസിന്റെ ഇടപെടൽ ഉണ്ടായതിനെക്കുറിച്ചുമാണ് റിപ്പോർട്ടിലുള്ളത്.

റൂഡി​ഗറും ബെല്ലിങ്ഹാമും സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചതായി റിപ്പോർട്ടിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല. സെക്യൂരിറ്റി ജീവനക്കാർ റഫറിക്ക് റിപ്പോർട്ട് ചെയ്തു എന്നാണ് സാഞ്ചസ് തന്റെ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞത്. എന്നാൽ ഔദ്യോ​ഗിക വിവരങ്ങൾ നേരെ തിരിച്ചുമാണ്. സ്ഥിരീകരിക്കാത്ത ആരോപണങ്ങളാണ് നിലവിൽ ഇക്കാര്യത്തിൽ ഉള്ളത്. എങ്കിലും വിഷയത്തിൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Real Madrid's 3-0 victory over Valencia at Mestalla was overshadowed by reports of a violent confrontation in the dressing-room tunnel at half-time, with Antonio Rüdiger and Jude Bellingham accused of striking members of the security staff

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഥനോള്‍ അളവില്‍ കൂടുതലുണ്ടോ?; സംസ്ഥാനത്ത് ഇന്ന് പമ്പുകളില്‍ മിന്നല്‍ പരിശോധന

എഥനോളിൽ ഇന്ന് പരിശോധന, മുതിർന്ന നേതാക്കൾ കൊടിക്കുന്നിലിനൊപ്പം, ഐസൻകോട്ടിന് ക്ഷണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിലിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ; അനുകൂലമായി സതീശനും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

വരുമോ വിജിലന്‍സ്?; സാംബശിവറാവുവിന്റെ റിപ്പോര്‍ട്ടിനെച്ചൊല്ലി വിവാദം, അന്വേഷണം പ്രഖ്യാപിച്ചേക്കും