മഹേല ജയവര്‍ധനെ (മുംബൈ ഇന്ത്യന്‍സ് എക്സില്‍ പങ്കിട്ട ചിത്രം) എക്സ്
Sports

മഹേല ജയവര്‍ധനെ വീണ്ടും മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന്‍

3 ഐപിഎല്‍ കിരീടങ്ങള്‍ മുംബൈക്ക് സമ്മാനിച്ച മികവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വരുന്ന ഐപിഎല്‍ സീസണില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഇതിഹാസ ശ്രീലങ്കന്‍ ബാറ്റര്‍ മഹേല ജയവര്‍ധനെ പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ പരിശീലകനായി ജയവര്‍ധനെയെ നിയമിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചര്‍ക്ക് പകരമാണ് ജയവര്‍ധനെ സ്ഥാനമേല്‍ക്കുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളിലായി ബൗച്ചറാണ് മുംബൈ ഇന്ത്യന്‍സിനായി തന്ത്രങ്ങള്‍ മെനഞ്ഞത്. 2017 മുതല്‍ 2022 വരെയുള്ള സീസണുകളില്‍ ജയവര്‍ധനെ ടീമിന്റെ കോച്ചായിരുന്നു. രണ്ട് സീസണ്‍ ഇടവേളയ്ക്ക് ശേഷമാണ് ലങ്കന്‍ ഇതിഹാസം വീണ്ടും അതേ സീറ്റില്‍ തിരിച്ചെത്തുന്നത്.

2022 മുതല്‍ മുംബൈ ഇന്ത്യന്‍സ് ഗ്ലോബല്‍ ഹെഡ് ഓഫ് ക്രിക്കറ്റായി പ്രവര്‍ത്തിക്കുകയാണ് ജയവര്‍ധനെ. ഈ സ്ഥാനത്തു നിന്നാണ് വീണ്ടും കോച്ചിങ് സീറ്റിലേക്ക് വരുന്നത്.

2017ലെ ആദ്യ വരവില്‍ തന്നെ ടീമിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ ജയവര്‍ധനെയ്ക്ക് സാധിച്ചിരുന്നു. പിന്നീട് 2019, 2020 വര്‍ഷങ്ങളിലും നേട്ടം ആവര്‍ത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT