കുല്‍ദീപ് യാദവ്, ഋഷഭ് പന്ത്‌ IPL
Sports

പ്രതിഫലം 12 കോടി കുറച്ച് ഋഷഭ് പന്ത്, തിരികെ ഡല്‍ഹി ക്യാമ്പിലേക്ക്; കുല്‍ദീപ് ലഖ്‌നൗവിലേക്ക്

15 കോടി രൂപയാണ് ക്യാപിറ്റല്‍സില്‍ പന്തിന്റെ പുതിയ പ്രതിഫലം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് കരാറുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന നീക്കമാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. വിക്കറ്റ് കീപ്പര്‍-ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ഋഷഭ് പന്ത് വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മടങ്ങുമ്പോള്‍, സ്പിന്നര്‍ കുല്‍ദീപ് യാദവി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമാകും. ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ഈ നീക്കം അടുത്ത സീസണിന്റെ ചിത്രം മാറ്റുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലഖ്‌നൗവില്‍ ലഭിച്ചിരുന്ന വന്‍ കരാറിനേക്കാള്‍ കുറഞ്ഞ പ്രതിഫലത്തോടെയാണ് പന്ത് ഡല്‍ഹിയിലേക്ക് മടങ്ങുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ താരമായി മാറിയ ഒരാള്‍ പിന്നീട് കുറഞ്ഞ പ്രതിഫലത്തില്‍ പഴയ ടീമിലേക്ക് മടങ്ങുന്നത് അപൂര്‍വ സംഭവമായാണ് കണക്കാക്കപ്പെടുന്നത്. 15 കോടി രൂപയാണ് ക്യാപിറ്റല്‍സില്‍ പന്തിന്റെ പുതിയ പ്രതിഫലം. അതായത് നിലവില്‍ ലഭിക്കുന്നതില്‍ നിന്ന് 12 കോടി കുറവ്.

മറുവശത്ത്, കുല്‍ദീപ് യാദവിന്റെ വരവ് ലഖ്‌നൗവിന് വലിയ കരുത്ത് നല്‍കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും സീസണുകളില്‍ ഡല്‍ഹിയുടെ പ്രധാന ബൗളര്‍മാരില്‍ ഒരാളായിരുന്നു കുല്‍ദീപ്. മധ്യ ഓവറുകളില്‍ മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിവുള്ള സ്പിന്നറെന്ന നിലയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ലഖ്‌നൗവിന് വലിയ നേട്ടമാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ ഡല്‍ഹി ഫ്രാഞ്ചൈസിയില്‍ ലഭിക്കുന്ന അതേ കരാര്‍ തുകയ്ക്കാണ് കുല്‍ദീപ് സൂപ്പര്‍ ജയന്റ്‌സിലേക്ക് മാറുന്നത്. 13.5 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം.

പന്തിന്റെ ഡല്‍ഹിയിലേക്കുള്ള മടക്കം ഒരു സാധാരണ ട്രാന്‍സ്ഫറല്ല, അതൊരു 'ഹോംകമിങ്' കൂടിയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് പന്ത് തന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടം ചെലവഴിച്ചത്. ഒമ്പത് സീസണുകള്‍ അദ്ദേഹം ഡല്‍ഹിക്കായി കളിച്ചു. അതില്‍ നാല് സീസണുകളില്‍ ടീമിനെ നയിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന മെഗാ ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനെ സ്വന്തമാക്കിയത്. എന്നാല്‍ ലഖ്‌നൗവിനൊപ്പമുള്ള യാത്ര പ്രതീക്ഷിച്ച ഉയരങ്ങളിലെത്തിയില്ല. ടീമിന്റെ പ്രകടനത്തിലും വ്യക്തിഗത ഫോമിലും സ്ഥിരതയുടെ അഭാവം പ്രകടമായിരുന്നു.

Rishabh Pant back to Delhi Capitals on INR 12 crore pay cut, Kuldeep Yadav joins LSG as blockbuster IPL trade complete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുരിതാശ്വാസ നിധിയിൽ അട്ടിമറി; 262 കോടി സഞ്ചിത നിധിയിലേക്ക് വകമാറ്റി; പിണറായി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോർട്ട് സഭയിൽ

സമദാനിയെയും മാധവിക്കുട്ടിയെയും സംബന്ധിച്ച വിവാദ പരാമര്‍ശം നീക്കം ചെയ്ത് ഹൈക്കോടതി

സാമന്തയുടെ സോളോ ഹിറ്റായി 'മാ ഇൻടി ബം​ഗാരം'; ചിത്രം 50 കോടി ക്ലബ്ബിൽ, നന്ദി പറഞ്ഞ് നടി

ജവാന്‍ റം ഉണ്ടാക്കാന്‍ വാങ്ങിയ സ്പിരിറ്റ് മറിച്ചുവിറ്റു, ഡിസ്റ്റിലറിയില്‍ 1.48 ലക്ഷം ലിറ്റര്‍ ആവിയായി, എല്ലാം കോംപ്ലിമെന്റസ് ആക്കി സര്‍ക്കാര്‍!

'ഭര്‍ത്താവിനെ തേടുന്ന ഭാര്യ'; തമിഴ് മക്കള്‍ക്ക് മാത്രം അറിയാവുന്ന കഥ'; വിജയ്ക്ക് മറുപടി