വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ നിറഞ്ഞാടിയ ഋഷഭ് പന്തിന് നിരവധി റെക്കോര്‍ഡുകള്‍. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നി രാജ്യങ്ങള്‍ക്കെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് പന്ത് സ്വന്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് പന്ത് ഈ നേട്ടത്തിലെത്തിയത്. 53 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി അദ്ദേഹത്തിന്റെ സെഞ്ച്വറികളുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. ന്യൂസിലന്‍ഡിനെതിരായ പന്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.
153 പന്തുകളില്‍ നിന്ന് 12 ഫോറുകളും എട്ടു സിക്‌സുകളും ഉള്‍പ്പെടെ 128 റണ്‍സ് നേടിയ ശേഷമാണ് പന്ത് പുറത്തായത്. ഇതിനകം വിദേശത്ത് ഏഴ് ടെസ്റ്റ് സെഞ്ച്വറികളും നാട്ടില്‍ രണ്ടു സെഞ്ച്വറികളുമാണ് പന്ത് നേടിയത്. 2018ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ 114 റണ്‍സ്, 2019ല്‍ സിഡ്‌നിയില്‍ പുറത്താകാതെ 159 റണ്‍സ്, 2022ല്‍ കേപ്ടൗണില്‍ പുറത്താകാതെ 100 റണ്‍സ്, 2022ല്‍ ബര്‍മിങ്ഹാമില്‍ 146 റണ്‍സ്, 2025ല്‍ ലീഡ്‌സില്‍ 134 റണ്‍സും 118 റണ്‍സും എന്നിങ്ങനെയാണ് വിദേശ മണ്ണില്‍ പന്തിന്റെ നേട്ടങ്ങള്‍. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങള്‍ക്കെതിരെ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ആറാമത്തെ ഇന്ത്യന്‍ ബാറ്റര്‍ കൂടിയാണ് പന്ത്. മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ് ലി, കെഎല്‍ രാഹുല്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു ഇന്ത്യന്‍ താരങ്ങള്‍.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയവരുടെ പട്ടികയില്‍ ബ്രെന്‍ഡന്‍ മക്കല്ലത്തെ മറികടന്ന് പന്ത് രണ്ടാമതെത്തി. 108 സിക്‌സുകളാണ് പന്തിന്റെ അക്കൗണ്ടില്‍ ഉള്ളത്. 107 സിക്‌സുകള്‍ നേടിയ മക്കല്ലത്തെയാണ് പന്ത് ഇന്ന് മറികടന്നത്. 138 സിക്‌സുകളുമായി ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ് പട്ടികയില്‍ ഒന്നാമത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates