KRIS SRIKKANTH 
Sports

'ഏറ്റവും മോശം ബാറ്റര്‍ ആര്? പട്ടത്തിനായി അവര്‍ മത്സരത്തില്‍', രണ്ട് ഐപിഎല്‍ താരങ്ങളെ ട്രോളി ശ്രീകാന്ത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ മോശം ബാറ്റിങ് പ്രകടനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ അജിങ്ക്യ രഹാനെയ്ക്കുമെതിരെ ട്രോളുമായി മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ഈ സീസണിലെ 'ഏറ്റവും മോശം ബാറ്റര്‍ ' എന്ന പട്ടത്തിനായി ഇരുവരും മത്സരത്തിലാണെന്ന് ശ്രീകാന്ത് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്തിന്റെ പ്രതികരണം.

ഐപിഎല്ലില്‍ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാലിലുണ്ടെങ്കിലും നായകന്‍ റിയാന്‍ പരാഗിന്റെ ഫോമില്ലായ്മ ടീമിന് വലിയ തലവേദനയാകുന്നുണ്ട്. ഇതിനെതിരെയാണ് ശ്രീകാന്ത് വിമര്‍ശനവുമായി രംഗത്തെത്തിയത്. പരാഗ് പതിവുപോലെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒന്നും ചെയ്യുന്നില്ല. ആകെ അറിയാവുന്നത് ഗ്രൗണ്ടിലെ ആ സ്റ്റൈലന്‍ നടത്തം മാത്രമാണ്. പരാഗും രഹാനെയും തമ്മില്‍ ഇപ്പോള്‍ ഒരു മത്സരമുണ്ട്; ആരാണ് ഈ സീസണിലെ ഏറ്റവും മോശം ബാറ്റ്സ്മാന്‍ എന്ന കാര്യത്തില്‍. പരാഗ് ഒരു സീസണില്‍ നന്നായി കളിച്ചു, അതോടെ എല്ലാം കഴിഞ്ഞുവെന്നും ശ്രീകാന്ത് പരിഹസിച്ചു.

ഈ സീസണില്‍ ഇതുവരെ വെറും 61 റണ്‍സ് മാത്രമാണ് റിയാന്‍ പരാഗിന്റെ സമ്പാദ്യം. കൊല്‍ക്കത്ത നായകനായ അജിങ്ക്യ രഹാനെ 7 മത്സരങ്ങളില്‍ നിന്ന് 152 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ആവശ്യമായ പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് മടങ്ങുകയും ചെയ്തു.

Riyan Parag and Ajinkya Rahane Are Fighting For Worst Batter's Tag- Kris Srikkanth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ മൊബൈൽ യൂണിറ്റ്, പരിശോധന ഫലം നാളെ മുതൽ, മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ ഇന്നും തിരച്ചിൽ തുടരും

2 ടീമിലേയും ഒരു ബാറ്ററും 40 പോലും കടക്കാത്ത പിച്ചിൽ കിടിലൻ സെഞ്ച്വറി; സഞ്ജുവിനെ കെട്ടിപ്പിടിച്ച് സൂര്യ; അഭിനന്ദിച്ച് ഹർദികും ബുംറയും (വിഡിയോ)

കൊടിക്കുന്നിലിനെ മുഖ്യമന്ത്രിയാക്കണം; എന്താണ് അയോഗ്യതയെന്ന് ടിപി സെൻകുമാർ

യുദ്ധം 3 കോടി ജനങ്ങളെ പട്ടിണിയിലാക്കും, ഇന്ത്യയിലും ഭക്ഷ്യക്ഷാമം രൂക്ഷമാകും; നിസ്സഹായരെന്ന് ഐക്യരാഷ്ട്രസഭ

'പ്രസ് മീറ്റില്‍ കള്ളം പറഞ്ഞിട്ട് കാര്യമില്ല, അടിമുടി കള്ളത്തില്‍ മുങ്ങിയ ഫ്രോഡേഷ് കുമാർ'; അഭിലാഷ് പിള്ളയ്‌ക്കെതിരെ ലൈന്‍ പ്രൊഡ്യൂസര്‍

SCROLL FOR NEXT