ഫോട്ടോ: ട്വിറ്റർ 
Sports

'തോല്‍വികളില്‍ തകര്‍ന്ന് നില്‍ക്കുകയാണ് രോഹിത്'; നേരിട്ട് സംസാരിച്ചത് ചൂണ്ടി ഇയാന്‍ ബിഷപ്പ് 

രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് നേരിടാന്‍ ഇറങ്ങുന്നതിന് മുന്‍പാണ് ബിഷപ്പിന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രോഹിത് ശര്‍മയുമായി സംസാരിച്ചപ്പോള്‍ തകര്‍ന്ന് നില്‍ക്കുകയാണ് എന്നത് പോലെയാണ് തോന്നിയതെന്ന് വിന്‍ഡിസ് മുന്‍ താരം ഇയാന്‍ ബിഷപ്പ്. രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് നേരിടാന്‍ ഇറങ്ങുന്നതിന് മുന്‍പാണ് ബിഷപ്പിന്റെ പ്രതികരണം. 

കഴിഞ്ഞ മത്സരത്തിന് ശേഷം ഞാന്‍ രോഹിത്തിനോട് സംസാരിച്ചപ്പോള്‍ തകര്‍ന്ന് നില്‍ക്കുന്നൊരു മനുഷ്യനെ പോലെയാണ് തോന്നിയത്. അത് മനസിലാക്കാന്‍ കഴിയും. വലിയ പാരമ്പര്യമുള്ള ഒരു ഫ്രാഞ്ചൈസിയാണ് ഇത്. വ്യക്തിഗത മാറ്റങ്ങളാണ് മുംബൈക്ക് വേണ്ടത്. ടിം ഡേവിഡിനെ അവര്‍ക്ക് വേണം എന്ന് എനിക്ക് തോന്നുന്നു. എന്തുകൊണ്ട് കൂടുതല്‍ അവസരം നല്‍കുന്നില്ല എന്ന് എനിക്ക് മനസിലാവുന്നില്ല, ഇയാന്‍ ബിഷപ്പ് പറയുന്നു. 

നിരാശാജനകമായ സീസണാണ് മുംബൈ ഇന്ത്യന്‍സിന്റേത് 

മുന്‍തൂക്കം നേടാന്‍ പാകത്തില്‍ കൂടുതല്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ടീമിനെ സഹായിക്കുന്ന കളിക്കാര്‍ വേണം. നിര്‍ണായക സമയങ്ങളില്‍ അവരുടെ ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നു. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ നിരാശാജനകമായ സീസണാണ് അവര്‍ക്കിത് എന്നും ഇയാന്‍ ബിഷപ്പ് പറഞ്ഞു. 

സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാന്‍ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞിട്ടില്ല. ബാറ്റിങ്ങില്‍ ടീമിന് കരുത്താവാന്‍ രോഹിത്തിനും കഴിയുന്നില്ല. 8 കളിയില്‍ നിന്ന് രോഹിത് സ്‌കോര്‍ ചെയ്തത് 153 റണ്‍സ് ആണ്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യക്കെതിരെ കളിക്കും! വാശി 'വിഴുങ്ങി' പാകിസ്ഥാന്‍?

എന്‍ഗിഡി പന്തെറിഞ്ഞ് നയിച്ചു; അനായാസം കാനഡയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

രോഹിതിനേയും കോഹ്‌ലിയേയും തരംതാഴ്ത്തി; 'ഗ്രേഡ് എ'യില്‍ 3 പേര്‍ മാത്രം, ഇനി 'എ പ്ലസ്' കാറ്റഗറി ഇല്ല

അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതുവേദി; കിന്‍ഫ്രാ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ജെഇഇ വേണ്ട, വീട്ടിലിരുന്ന് പഠിച്ച് എയറോനോട്ടിക്സ് ആൻഡ് സ്പേസ് ടെക്നോളജിയിൽ ബിരുദം നേടാം; ഓൺലൈൻ ബിഎസ് കോഴ്സുമായി മദ്രാസ് ഐഐടി

SCROLL FOR NEXT