Rohit Sharma x
Sports

രോഹിത് ശർമ 'ലോർഡ്സിൽ' എഴുതി പുതു ചരിത്രം; ആദ്യ ഇന്ത്യൻ താരം!

ക്രിക്കറ്റിന്റെ ജന്മ മണ്ണിൽ ഏകദിനത്തിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും മികച്ച പ്രകടനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലോർഡ്സ്: വിരമിക്കൽ അഭ്യൂഹങ്ങളും ബാറ്റിങ് ഫോമിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കും നടുവിൽ ഇന്ത്യയുടെ ഇതിഹാസ ഓപ്പണറും മുൻ നായകനുമായ രോഹിത് ശർമ ലോർഡ്സിൽ ഉയർത്തിയത് ചരിത്ര സെഞ്ച്വറി. ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ 110 പന്തിൽ 17 ഫോറും 5 സിക്സും സഹിതം രോഹിത് 138 റൺസ് അടിച്ചാണ് മടങ്ങിയത്. വിമർശനങ്ങൾക്ക് 34ാം ഏകദിന സെഞ്ച്വറിയിലൂടെ മധുര മറുപടി. ഒപ്പം ചരിത്ര നേട്ടവും.

ലോര്‍ഡ്സില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് മാറി. 2004ല്‍ സൗരവ് ഗാംഗുലി നേടിയ 90 റണ്‍സായിരുന്നു ഇതിനു മുൻപത്തെ ലോർഡ്സിൽ ഒരിന്ത്യക്കാരന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍. 39 വയസും 80 ദിവസവും പ്രായമുള്ള രോഹിത്, ലോര്‍ഡ്സില്‍ ഏകദിന സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും മാറി. കൂടാതെ എല്ലാ ഫോര്‍മാറ്റിലുമായി അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമായും ഹിറ്റ്മാൻ മാറി.

ഇംഗ്ലണ്ടില്‍ മാത്രം രോഹിത്തിന്റെ എട്ടാമത്തെ ഏകദിന സെഞ്ച്വറിയാണിത്. വിദേശ രാജ്യത്ത് ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന സന്ദര്‍ശക ബാറ്റര്‍ എന്ന റെക്കോര്‍ഡ് ഇതോടെ രോഹിത്തിന്റെ പേരിലായി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സയീദ് അന്‍വര്‍, എബിഡി വില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ ഏഴ് സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ 11, 26 എന്നിങ്ങനെ ചെറിയ സ്‌കോറുകള്‍ മാത്രമാണ് രോഹിത് നേടിയത്. ഇതോടെ താരത്തിന്റെ കരിയറിലെ അവസാന ഏകദിനമാണ് ലോർഡ്സിൽ എന്ന തരത്തിൽ അഭ്യൂഹങ്ങൾ വലിയ തോതിൽ പ്രചരിച്ചു. എന്നാൽ അതിനെയെല്ലാം തിരുത്തി പ്രായം വെറും നമ്പറാണെന്നു താരം വിഖ്യാത മണ്ണിൽ തന്നെ തെളിയിച്ചു.

Rohit Sharma scripts history in Lord's

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി; ആധാര്‍ പരിശോധിക്കും, തിലകം നിര്‍ബന്ധം

'കാശും പ്രശസ്തിയും സിനിമയിൽ ആണ് കൂടുതൽ; 55 വർഷത്തോളം ഇവിടെ നിൽക്കാൻ പറ്റി എന്നത് തന്നെ വലിയ കാര്യമല്ലേ'

നിങ്ങൾ വാങ്ങുന്ന ചായപ്പൊടി മായമില്ലാത്തതാണോ? വീട്ടിൽ പരിശോധിക്കേണ്ടത് ഇങ്ങനെ

'പനിയും പൊടി അലർജിയും വച്ചാണ് ലാൽ സാർ പെർഫോം ചെയ്തത്; ഭയങ്കര ഫ്ലെക്സിബിൾ ആണദ്ദേഹം, ശ്വേതയെ കൊണ്ടുവന്നത് അങ്ങനെ'