Rohit Sharma  
Sports

രോഹിത് ശർമ അർധരാത്രി മുംബൈയിലെ ആശുപത്രിയിൽ! അമ്പരപ്പ് (വിഡിയോ)

താരത്തിനു പരിക്കോ, അസുഖങ്ങളോ ഉള്ളതായി റിപ്പോർട്ടുകളില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ഏകദിന നായകനും വെറ്ററൻ താരവുമായ രോഹിത് ശർമയുടെ അർധ രാത്രിയിലെ ആശുപത്രി സന്ദർശനം ആരാധകരിൽ ആശങ്ക പരത്തി. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരം അർധ രാത്രിയിൽ എത്തിയത്. സൂപ്പർ താരം എന്തിനാണ് ആശുപത്രിയിൽ എത്തിയത് എന്നതു സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല. ഇതോടെയാണ് ആരാധകർ ആശങ്കയിലായത്.

ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്നു വിരമിച്ച രോഹിത് ഇന്ത്യയുടെ ഏകദിന ടീമിൽ മാത്രമാണ് നിലവിൽ കളിക്കുന്നത്. ഒക്ടോബറിൽ ഓസ്ട്രേലിയക്കെതിരായ ഏക​ദിന പരമ്പരയാണ് ഇനി രോഹിതിനു മുന്നിലുള്ളത്. വെറ്ററൻ താരത്തിനു പരിക്കേറ്റതായി വിവരമൊന്നുമില്ല. അസുഖങ്ങൾ ഉള്ളതായും റിപ്പോർട്ടുകളില്ല.

ഓസ്ട്രേലിയൻ പര്യടനം തുടങ്ങാനിരിക്കെ രോഹിത് ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റുകൾ മുഴുവൻ പാസായിട്ടുണ്ട്. യോയോ, ബ്രങ്കോ ടെസ്റ്റുകൾ താരം മികച്ച മാർക്കിൽ തന്നെ പാസായി. ഏക​ദിന പരമ്പരയ്ക്കു മുന്നോടിയായി രോഹിത് ഇന്ത്യ എ ടീമിൽ കളിച്ചേക്കും. പരമ്പരയ്ക്കു പിന്നാലെ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Rohit Sharma recently cleared a comprehensive fitness assessment at the BCCI’s National Cricket Academy in Bengaluru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT