ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എക്‌സ് അല്‍ നസര്‍
Sports

ആരാധകര്‍ക്ക് നിരാശ; ക്ലാസിക് പോരിന് ക്രിസ്റ്റിയാനോയില്ല; മെസിയും കൂട്ടരും ഇന്ന് ഇറങ്ങും

പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തതാണ് കാരണമെന്ന് അല്‍നാസര്‍ കോച്ച് ലൂയി കാസ്‌ട്രോ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റര്‍ മയാമി- അല്‍ നസര്‍ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്തതാണ് കാരണമെന്ന് അല്‍നാസര്‍ കോച്ച് ലൂയി കാസ്‌ട്രോ അറിയിച്ചു. മെസിയും സുവാരസും കളിക്കുന്ന അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമി ക്രിസ്റ്റ്യാനോയില്ലാത്ത സൗദി ക്ലബ്ബ് അല്‍ നസറിനെ നേരിടും. വ്യാഴാഴ്ച രാത്രി 11.30 നാണ് മത്സരം.

മെസിയും ക്രിസ്റ്റിയാനോയും മുഖാമുഖം വരുന്ന അവസാന മത്സരമാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ലാസ്റ്റ് ഡാന്‍സ് എന്നായിരുന്നു മത്സരത്തിന് പേരിട്ടിരുന്നത്. സൂപ്പര്‍ താരങ്ങള്‍ കളത്തിലിറങ്ങുന്നതിനാല്‍ ടിക്കറ്റുകളും അതിവേഗം വിറ്റുതീര്‍ന്നിരുന്നു. റിയാദിലെ ബോളിവുഡ് സിറ്റിയില്‍ അടുത്തിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കിങ്ഡം അരീനയിലാണ് മത്സരം.

മെസിയും സുവാരസും കളിക്കുന്ന അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമി ക്രിസ്റ്റ്യാനോയില്ലാത്ത സൗദി ക്ലബ്ബ് അല്‍ നസറിനെ നേരിടും.

കഴിഞ്ഞ സീസണിലാണ് റൊണാള്‍ഡോയെ റെക്കോഡ് തുക നല്‍കി അല്‍ നസര്‍ ടീമിലെത്തിച്ചത്. റൊണാള്‍ഡോ വരവോടെ സൗദി പ്രോ ലീഗിന്റെ കാഴ്ചക്കാരുടെ എണ്ണം നാലിരട്ടി വര്‍ധിച്ചു. കഴിഞ്ഞ ജനുവരിയിലാണ് മെസിയും ക്രിസ്റ്റ്യാനോയും ഇതിനുമുമ്പ് മുഖാമുഖം വന്നത്. അന്ന് മെസിയുടെ ടീം 4-3ന് വിജയിച്ചിരുന്നു. മെസിയും സുവാരസും ഗോളടിച്ചിട്ടും ഇന്റര്‍ മയാമി കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ ഹിലാലിനോട് 4-3ന് പരാജയപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT